'കള്ള് കുടിക്കുന്ന രാജുവിനെ കളളന്‍ എന്ന് വിളിക്കുമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്' - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 22, 2020

'കള്ള് കുടിക്കുന്ന രാജുവിനെ കളളന്‍ എന്ന് വിളിക്കുമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണ്'

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലപാതകക്കേസിലെ വിധിയോട് പ്രതികരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്മെത്രാപ്പോലീത്ത. കള്ള് കുടിക്കുന്നത് കൊണ്ട് ഒരുപക്ഷെ രാജുവിനെ കളളൻ എന്ന് വിളിക്കുമായിരിക്കും. സത്യത്തിൽ രാജു വിശുദ്ധനാണ്.സല്യൂട്ട്. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഫെയ്സ്ബുക്കിൽ കുറിച്ചു. സിസ്റ്റർ അഭയ കൊലപാതകക്കേസിൽ നിർണായക മൊഴിയായിരുന്നു ദൃക്സാക്ഷിയായ അടയ്ക്കാ രാജുവിന്റേത്. കേസിൽ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന തിരുവനന്തപുരം സി.ബി.ഐ. കോടതി വിധി വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ചർച്ചയായതും അടയ്ക്കാ രാജു എന്ന പേരായിരുന്നു. "കള്ള്" കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ "കള്ളൻ " എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്. Salute Posted by Geevarghese Coorilos onTuesday, 22 December 2020 Content Highlights:Raju is a saint says Geevarghese Coorilos


from mathrubhumi.latestnews.rssfeed https://ift.tt/3aBa9PN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages