മലപ്പുറം: കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം. കുറ്റിപ്പുറം എടച്ചിലം തെക്കേക്കളത്തിൽ ശങ്കരനാണ് (65)മരിച്ചത്. ഭാരതപ്പുഴയോരത്ത് ചൊവ്വാഴ്ച വൈകിട്ട് നടക്കാനിറങ്ങിയപ്പോഴാണ് ശങ്കരനെ തെരുവുനായ്ക്കൾ ആക്രമിച്ചത്. തെരുവുനായ്ക്കൾ കൂട്ടത്തോടെ ശങ്കരനെ ആക്രമിക്കുകയായിരുന്നു. സമീപത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന യുവാക്കളാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് രക്തം വാർന്നുകിടക്കുന്ന നിലയിൽ ശങ്കരനെ കണ്ടെത്തിയത്. ഉടൻ തന്നെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ ശങ്കരൻ മരിച്ചു. ഭാരതപ്പുഴയിൽ മാലിന്യങ്ങൾ തള്ളുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. Content Highlight: 65 year old man dies after stray dogs attack
from mathrubhumi.latestnews.rssfeed https://ift.tt/34AIJWe
via
IFTTT
No comments:
Post a Comment