ബാഴ്സലോണ: ഇതിഹാസ താരം പെലെയുടെ റെക്കോർഡ് മറികടന്ന് ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസി. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമെന്ന പെലെയുടെ റെക്കോഡാണ് മെസി മറികടന്നത്. റയൽ വല്ലഡോളിഡിനെതിരായ മത്സരത്തിൽ 65ാം മിനിട്ടിൽ നേടിയ ഗോളാണ് മെസിക്ക് റെക്കോർഡ് സമ്മാനിച്ചത്. ഇതോടെ ബാഴ്സയ്ക്കായി മെസ്സി നേടിയ ഗോളുകളുടെ എണ്ണം 644 ആയി. ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനായി പെലെ നേടിയ 643 ഗോളിന്റെ റെക്കോഡാണ് മെസ്സി സ്വന്തം പേരിൽ തിരുത്തിക്കുറിച്ചത് Content Highlight: Lionel Messi scored his 644th goal
from mathrubhumi.latestnews.rssfeed https://ift.tt/3nEmExw
via
IFTTT
No comments:
Post a Comment