കോഴിക്കോട് : പി. കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിനെതിരേപരോക്ഷവിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി. മത്സരിക്കലും ജയിക്കലുമല്ല രാഷ്ട്രീയ ഉത്തരവാദിത്വം, പുറത്തുനിൽക്കുന്നവരാണ് ഒരുപാട് ഉത്തരവാദിത്വമുള്ളവരെന്നും കെ.എം ഷാജി പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് പ്രതിനിധികൾക്ക് നാദാപുരം കുമ്മങ്കോട് ഒരുക്കിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരമില്ലെങ്കിൽ നിൽക്കാനാവില്ലെന്ന രീതിയല്ല മുസ്ലീം ലീഗിന്റേത്. അധികാരത്തെ ഭ്രാന്തായി എടുക്കരുത്. ജനങ്ങൾ അറിഞ്ഞുകൊണ്ട് തിരഞ്ഞെടുക്കുമ്പോഴാണ് ഉത്തരവാദിത്വം കൂടുന്നത്. ജനങ്ങളേൽപ്പിക്കുന്ന ഉത്തരവാദിത്വമാണ് നിർവ്വഹിക്കേണ്ടത്, കെ. എം ഷാജി പറഞ്ഞു. കെ. എം ഷാജി എം.പി സ്ഥാനം രാജിവെച്ച് പി. കെ കുഞ്ഞാലിക്കുട്ടിനിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണണെമെന്ന്ലീഗ് പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകുമെന്നാണ് റിപ്പോർട്ടുകൾ. Content Highlights:KM Shaji Muslim league PK Kunhalikkutty
from mathrubhumi.latestnews.rssfeed https://ift.tt/3hkvQF0
via
IFTTT
No comments:
Post a Comment