തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തിയേക്കും. ഏപ്രിൽ അവസാനവും മേയ് രണ്ടാം വാരത്തിനും ഇടയിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളം ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട സുരക്ഷാമാർഗങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചുമുള്ള ധാരണ തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഇതിനോടകം ഉണ്ടായിട്ടുണ്ട്. തീയതി സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടായിട്ടില്ല. ഇതിനായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ചീഫ് സെക്രട്ടറി, പോലീസ് മേധാവി എന്നിവരുമായി ചർച്ചനടത്തും. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ അടുത്തയാഴ്ച സംസ്ഥാനത്ത് എത്തും. പുത്തൻതലമുറ വോട്ടിങ് യന്ത്രങ്ങളെത്തി സമ്മതിദാനം ശേഖരിക്കാനൊരുങ്ങുന്നത് പുത്തൻതലമുറ എം 3 വോട്ടിങ് യന്ത്രങ്ങളാണ്. വോട്ടെടുപ്പിനിടെ തകരാർ സംഭവിക്കാനുള്ള സാധ്യത തീരെക്കുറവുള്ള ഇവ തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ചിരുന്നു. നിലവിലേതിനെക്കാൾ വീതി കുറഞ്ഞതും നീളം കൂടിയതുമാണിത്. പ്രവർത്തനരീതിയിൽ മാറ്റമില്ല. നിലവിലെ വോട്ടിങ് യന്ത്രത്തിൽ പരമാവധി നാല് ബാലറ്റിങ് യൂണിറ്റുകളാണ് ഘടിപ്പിക്കാനാകുക. എം3 യിൽ 24 ബാലറ്റിങ് യൂണിറ്റുകൾ ബന്ധിപ്പിക്കാം. അനധികൃതമായി തുറക്കാൻ ശ്രമിച്ചാൽ പ്രവർത്തനരഹിതമാകും. പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ യന്ത്രത്തെ ഓൺലൈനിലൂടെ പരിശോധിക്കാം. ഹാർഡ്വേറിലോ, സോഫ്റ്റ്വേറിലോ മാറ്റം വന്നാൽ തിരിച്ചറിയാനാകും. ഒരുശതമാനത്തിൽ താഴെയാണ് ഇവയുടെ തകരാർസാധ്യത. ഒരു ലക്ഷം വോട്ടിങ് യന്ത്രങ്ങൾ സംസ്ഥാനത്ത് എത്തി. ഇവയുടെ പരിശോധന 26 മുതൽ തുടങ്ങും. ഭെല്ലിലെ എൻജിനിയർമാരും സാങ്കേതികവിദഗ്ധരുമാണ് നേതൃത്വം നൽകുന്നത്. content highlights: assembly election likely to conduct in two phases
from mathrubhumi.latestnews.rssfeed https://ift.tt/34JMd8V
via
IFTTT
No comments:
Post a Comment