കോഴിക്കോട്: കോവിഡ് പരത്തിയ ആശങ്കകൾക്ക് മീതേ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊൻകിരണങ്ങളുമായി ഇന്ന് ക്രിസ്മസ്. ലോകത്തിന് പ്രകാശം പകർന്ന് മിശിഹാ പിറന്നതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രാർഥനാ ശുശ്രൂഷകൾ നടന്നു. പുരോഹിതർ വിശ്വാസികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങളോടെയാണ് പാതിരാ കുർബാനയും ആരാധനകളും നടന്നത്. ദൈവം മനുഷ്യനാകുന്ന ക്രിസ്മസ് വേളയിൽ ആഘോഷങ്ങൾ വീട്ടിലൊതുക്കുകയാണ് മിക്കവരും. കോവിഡ് അത്രമേൽ ക്രിസ്മസ് ആഘോഷങ്ങളെയും ബാധിച്ചത് നാട്ടിലെങ്ങും ദൃശ്യമാണ്. സഭകൾ ഓൺലൈനിലൂടെയാണ് മിക്കയിടത്തും ക്രിസ്മസ് ആരാധന നടത്തുന്നത്. മാർത്തോമ്മാ സഭയുടെ ആരാധന വെള്ളിയാഴ്ച രാവിലെ 7.30-ന് തുടങ്ങും. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാർമികത്വം വഹിക്കും. മലങ്കര കത്തോലിക്കാ പള്ളികളിൽ വ്യാഴാഴ്ച രാത്രി ആരാധന നടത്തി. ഇടവകകളിലും കൂട്ടംചേരലില്ല. പരമാവധി 30 പേരെ പങ്കെടുപ്പിച്ചുള്ള കുർബാനകൾക്കാണ് വികാരിമാർ ക്രമീകരണം ചെയ്തിരിക്കുന്നത്. കലാപരിപാടികളും ക്രിസ്മസ് സന്ധ്യപോലുള്ള ആഘോഷങ്ങളും എവിടെയുമില്ല. ക്രിസ്മസ് വിപണിയിലും ഉണർവുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 70 ശതമാനംവരെ വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. Content Highlights: Christmas celebration amid Covid 19
from mathrubhumi.latestnews.rssfeed https://ift.tt/2KPxNNw
via
IFTTT
No comments:
Post a Comment