ശോഭയ്ക്കെതിരേ നടപടിയില്ല; തിരിച്ചുകൊണ്ടുവരാൻ കേന്ദ്രനേതൃത്വം ഇടപെടും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 24, 2020

ശോഭയ്ക്കെതിരേ നടപടിയില്ല; തിരിച്ചുകൊണ്ടുവരാൻ കേന്ദ്രനേതൃത്വം ഇടപെടും

ശോഭ സുരേന്ദ്രൻ| Photo:Mathrubhumi കൊച്ചി: ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരേ തത്കാലം നടപടിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത പ്രഭാരി സി.പി. രാധാകൃഷ്ണൻ ആവശ്യപ്പെടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സി.പി. രാധാകൃഷ്ണൻതന്നെ മുൻകൈയെടുക്കും. ശോഭയ്ക്കെതിരേ നടപടിയെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് മുരളീധരവിഭാഗം സ്വീകരിച്ചത്. നടപടിയിലേക്ക് എത്തിക്കുംവിധം ചർച്ചകൾ നയിക്കാൻ തീരുമാനിച്ചാണ് മുരളീധരവിഭാഗം വന്നത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശോഭയ്ക്കുനേരെ രൂക്ഷവിമർശനമാണ് നടത്തിയത്. പ്രഭാരികൾ നേരിട്ട് ആവശ്യപ്പെട്ടിട്ടുപോലും ശോഭ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്ക് ഇറങ്ങിയില്ല. സംസ്ഥാന നേതൃത്വത്തിനുനേരെ അനാവശ്യ വിമർശനങ്ങൾ ഉന്നയിച്ച് ശോഭ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇനിയുമിത് കണ്ടില്ലെന്നു നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ജനറൽ സെക്രട്ടറിമാർ ചർച്ചയിൽ സുരേന്ദ്രന്റെ വാദങ്ങളെ പിന്താങ്ങി. കൃഷ്ണദാസ് പക്ഷവും മുതിർന്നനേതാക്കളും ഇതിനോടു യോജിച്ചില്ല. ശോഭയെ പ്രവർത്തനരംഗത്തേക്കു കൊണ്ടുവരാൻ സംസ്ഥാന നേതൃത്വത്തിൽനിന്ന് ഒരുനടപടിയും ഉണ്ടായില്ലെന്നായിരുന്നു അവരുടെ നിലപാട്. ശോഭയ്ക്ക് എന്തുചുമതലയാണ് തിരഞ്ഞെടുപ്പിൽ നൽകിയതെന്ന ചോദ്യവും അവർ ഉന്നയിച്ചു. ശോഭയ്ക്കെതിരായ നടപടിനീക്കങ്ങളെ ചെറുത്തെങ്കിലും അവർക്കെുനേരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ കൃഷ്ണദാസ് പക്ഷം തയ്യാറായില്ല. നേതാക്കൾ രണ്ടു തട്ടിലായതിനെത്തുടർന്ന് പ്രഭാരി ഇടപെട്ടു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ശോഭയ്ക്കെതിരായ നടപടിനീക്കങ്ങളിൽനിന്ന് മുരളീധരവിഭാഗം പിൻവാങ്ങി. തിരഞ്ഞെടുപ്പ് അവലോകനത്തിലും നേതാക്കൾ രണ്ടുതട്ടിലായിരുന്നു. പാർട്ടിക്കു മുന്നേറ്റമുണ്ടായെന്ന് കണക്കുകൾ നിരത്തി സ്ഥാപിക്കാൻ സുരേന്ദ്രൻ ശ്രമിച്ചു. എന്നാൽ, ജില്ല-ബ്ലോക്ക് പഞ്ചായത്തുകളിൽ മോശം പ്രകടനമാണു കാഴ്ചവെച്ചതെന്ന വിമർശനമുണ്ടായി. നേതാക്കൾക്ക് തിരഞ്ഞെടുപ്പ് ചുമതല നിശ്ചയിച്ചുനൽകാൻപോലും തയ്യാറായില്ലെന്നും ചിലർ കുറ്റപ്പെടുത്തി. content highlights: no action against sobha surendran


from mathrubhumi.latestnews.rssfeed https://ift.tt/37KMMBs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages