പരിശോധന വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സംഘം; നിര്‍ദേശങ്ങൾ പോസിറ്റീവായി എടുക്കുന്നുവെന്ന് ആരോഗ്യമന്ത്രി - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Friday, February 5, 2021

demo-image

പരിശോധന വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സംഘം; നിര്‍ദേശങ്ങൾ പോസിറ്റീവായി എടുക്കുന്നുവെന്ന് ആരോഗ്യമന്ത്രി

Responsive Ads Here
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളം മികച്ച രീതിയിലായിരുന്നുവെന്നും അത് തകർന്നു പോകരുതെന്നും കോവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനത്തെത്തിയ കേന്ദ്രം സംഘം പറഞ്ഞതായി മന്ത്രി കെ.കെ.ശൈലജ. ഇതിനായി പരിശോധന വർധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. " കേന്ദ്ര സംഘത്തിന്റെ നിർദേശങ്ങൾ സദുദ്ദേശത്തോടെ എടുക്കുന്നു. നമ്മൾ കോവിഡ് പരിശോധനകൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ടെസ്റ്റ് വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്",കെ.കെ.ശൈലജ പറഞ്ഞു. തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്രം സംഘം പറഞ്ഞത്. ഒരു കാരണവശാലും സ്വതന്ത്രരായി പോകാൻ സമയമായി എന്ന ചിന്ത ആളുകളിലുണ്ടാകരുതെന്നും സംഘം പറഞ്ഞുവെന്നും അത് മുഖവിലയ്ക്ക് എടുക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്രസംഘം നിർദേശിച്ചിരുന്നു. പരിശോധന വർധിപ്പിക്കണമെന്നും നിർദേശിച്ച സംഘം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിൽ ആശങ്ക രേഖപ്പെടുത്തി. കൊല്ലം ഗസ്റ്റ് ഹൗസിലാണ്കൂടിക്കാഴ്ച നടന്നത്. Content Highlights: K K Shailaja on covid situation in kerala
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/3rt66Kp
via IFTTT

No comments:

Post a Comment

Post Bottom Ad

Pages