പി.എം. കിസാൻ പദ്ധതി: അനർഹരായവർക്ക് നൽകിയത് 1364 കോടി രൂപ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

പി.എം. കിസാൻ പദ്ധതി: അനർഹരായവർക്ക് നൽകിയത് 1364 കോടി രൂപ

ന്യൂഡൽഹി: രണ്ട് ഹെക്ടർവരെ കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട ഇടത്തരം കൃഷിക്കാർക്ക് വർഷത്തിൽ 6000 രൂപ നൽകുന്ന പി.എം. കിസാൻ പദ്ധതിയിൽനിന്ന് 1364 കോടി രൂപ അനർഹരായവർക്ക് വിതരണം ചെയ്തു. ആദായനികുതി അടയ്ക്കുന്നവരും സാമ്പത്തികസഹായം അർഹിക്കാത്തവരുമായ 20.48 ലക്ഷം ആളുകൾക്കാണ് സഹായം ലഭിച്ചതെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ സർക്കാർതന്നെ വ്യക്തമാക്കി. ‘കോമൺവെൽത്ത് ഹ്യൂമൺറൈറ്റ്‌സ് ഇനീഷ്യേറ്റീവ്‌സി’ലെ വെങ്കിടേശ് നായക്കിനാണ് കൃഷിമന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്. 2019-ലാണ് പി.എം. കിസാൻ തുടങ്ങിയത്. വർഷത്തിൽ മൂന്നു ഗഡുക്കളായി 6000 രൂപ നൽകുന്ന പദ്ധതിയാണിത്. അനർഹമായി സഹായം ലഭിച്ച 20.48 ലക്ഷത്തിൽ 56 ശതമാനവും ആദായനികുതി നൽകുന്നവരാണ്. കൂടുതലും പഞ്ചാബ്, അസം, മഹാരാഷ്ട്ര, ഗുജറാത്ത്, യു.പി. എന്നിവിടങ്ങളിലുള്ളവർ. പഞ്ചാബിലെ 4.74 ലക്ഷവും അസമിലെ 3.45 ലക്ഷവും മഹാരാഷ്ട്രയിലെ 2.86 ലക്ഷവും പേർക്ക് അനർഹമായി സഹായം ലഭിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/39zmmlZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages