ഇത്രമാത്രം കൃതഘ്‌നത പാടുണ്ടോ; കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രി - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Friday, February 5, 2021

demo-image

ഇത്രമാത്രം കൃതഘ്‌നത പാടുണ്ടോ; കിഫ്ബിയെക്കുറിച്ച് മുഖ്യമന്ത്രി

Responsive Ads Here
തിരുവനന്തപുരം : ഒരു വർഷം മുമ്പ് കണ്ട സ്കൂളുകളിലേക്കായിരിക്കില്ല കോവിഡാനന്തര കാലത്ത് ഇനി വിദ്യാർഥികൾ ചെല്ലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് സഹായിച്ചത് കിഫ്ബിയാണെന്നും നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തികാണിക്കാൻ ഏറ്റവും നല്ല ഏജൻസിയെ അപകീർത്തിപ്പെടുത്താൻ പാടുണ്ടോ എന്നും പിണറായി ചോദിച്ചു. കേരളത്തിലെ 111 പൊതുവിദ്യാലയങ്ങളുടെ നവീകരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. "കോവിഡാനന്തര കാലത്തെ സ്കൂളുകളിലേക്ക് ചെല്ലുന്ന വിദ്യാർഥികൾ ഒരുവർഷം മുമ്പ് കണ്ട സ്കൂളുകളിലേക്കായിരിക്കില്ല ചെല്ലുന്നത്. പല ഇടങ്ങളിലും വലിയ മാറ്റം. വലിയ രീതിയിലുള്ള അക്കാദമിക സൗകര്യങ്ങളായിരിക്കും.ഇതിന് സഹായിച്ചത് കിഫ്ബിയാണ്. സാമ്പത്തിക സ്രോതസ്സാണത്. ഇന്ന് ഏത് കുഗ്രാമത്തിലെ കുട്ടിയും കിഫ്ബിയെ കുറിച്ചും പറയും. അനാവശ്യമായ വിവാദങ്ങൾ കിഫ്ബിക്കെതിരേ ഉയർത്തിയതുകൊണ്ടു കൂടിയാണത്", മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സഹായിച്ച ഏജൻസിയോട് ഇത്രമാത്രം കൃതഘ്നത നമുക്കുണ്ടാവാൻ പാടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. "നാടിനാകെ ഉപകാരപ്രദമായ ഒരു കാര്യത്തെ ഇകഴ്ത്തികാണിക്കാൻ ഏറ്റവും നല്ല ഏജൻസിയെ അപകീർത്തിപ്പെടുത്താൻ പാടുണ്ടോ. നാട്വികസിക്കണമെന്ന് എൽഡിഎഫ് സർക്കാർആഗ്രഹിക്കുന്നത് കൊണ്ട്മാത്രം കാര്യങ്ങൾ ചെയ്യാനാവില്ല. ബജറ്റിന് പരിമിതിയുണ്ട്. ആ ഘട്ടത്തിലാണ് 50,000 കോടിയുടെ വികസനം കിഫ്ബിയിലൂടെ നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോൾ6000 കോടിരൂപയുടെ പദ്ധതികളാണ് ചെയ്യുന്നത്. ഏത് രാഷ്ട്രീയക്കാരായും ശരി ഏത് മതക്കാരായും ജാതിക്കാരായാലും ഇതിലൊന്നിലും പെടാത്തവരായാലും ശരിഅവർക്ക്വികസനത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണം. 6.80 ലക്ഷം കുട്ടികളാണ് ഈ സർക്കാരിന്റെ കാലയളവിൽ പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്". പൊതുവിദ്യാലയ നവീകരണത്തിന്റെ യഥാർഥ ഗുണഭോക്താക്കൾ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബാംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കുഗ്രാമത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയിലെ സ്കൂളിൽ പഠിക്കുന്ന കുട്ടി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടുന്ന അവസ്ഥയിലേക്കെത്തി. ഇതാണ് മാറ്റം. ഏതെങ്കിലും സമ്പന്നർക്ക് മികച്ച വിദ്യാലയങ്ങളിൽ പോയി പഠിക്കാൻ സൗകര്യമുണ്ടാകുന്നതല്ല മാറ്റമെന്നത്. കുറച്ചു വർഷം കഴിഞ്ഞുള്ള ഭാവി കേരളത്തിൽ വളർന്നു വരുന്ന പുതു തലമുറ വലിയ തോതിൽ കഴിവു നേടിയവരായി മാറും. അവരുടെ വിദ്യാഭ്യാസത്തിലും കാഴ്ചചപ്പാടിലും മാറ്റം വരും. ഇത് ശരിയായ രീതിയിൽ പൂർത്തികരിക്കാനായ ചാരിതാർഥ്യമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഖി, മഹാപ്രളയം തുടർന്നുള്ള കാലവർഷക്കെടുതിഓടുവിൽ കോവിഡും മറികടന്നാണ് നാം നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കോവിഡ് കാലത്തെ വിദ്യാഭ്യാസ മേഖലയിൽ അന്ധാളിപ്പില്ലാതെ തീരമാനമെടുക്കാനും ഓൺലൈനിൽ വിദ്യാഭ്യാസം നൽകാനും കേരളത്തിന് സാധിച്ചു. വേഗതയിൽ നാം സൗകര്യമൊരുക്കി. നാടാകെ അണിനിരന്നു. ഒരു പ്രതിസന്ധി വന്നപ്പോൾഅതിനനുസൃതമായ നിലപാട് നാം സ്വീകരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് അഭിനന്ദനാർഹമായ രീതിയിലാണ് ഈ ഘട്ടത്തെ നേരിട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. content highlights:Pinarayi Vijayan inaugurates 111 renovated Schools in Public sectors of Kerala
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/36Q0lhU
via IFTTT

No comments:

Post a Comment

Post Bottom Ad

Pages