രാജ്യത്ത് 24 മണിക്കൂറിനിടെ 11,713 പേര്‍ക്ക് കോവിഡ്; 1,48,590 പേര്‍ ചികിത്സയില്‍ - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Friday, February 5, 2021

demo-image

രാജ്യത്ത് 24 മണിക്കൂറിനിടെ 11,713 പേര്‍ക്ക് കോവിഡ്; 1,48,590 പേര്‍ ചികിത്സയില്‍

Responsive Ads Here
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 11,713 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 14,488 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 95 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും രാജ്യത്ത് കുറയുകയാണ്. 1,48,590 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. 1,54,918 പേർ കോവിഡ് ബാധിച്ച് മരിച്ചു. 1,08,14,304 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതിൽ 1,05,10,796 പേർ ഇതുവരെ രോഗമുക്തരായി. 54,16,849 ആളുകൾ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ പകുതിയോളം കേരളത്തിലാണ്. കേരളത്തിൽ 5610 പേർക്കാണ് ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തത്. 6.10 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 67,795 പേരാണ് രോഗം സ്ഥിരീകരിച്ച് കേരളത്തിൽ ചികിത്സയിലുള്ളത്. Content Highlights: India reports 11,713 new COVID-19 cases, 14,488 discharges
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/3jve2Is
via IFTTT

No comments:

Post a Comment

Post Bottom Ad

Pages