അമ്മ അരങ്ങിൽ, വേദിയിൽ ‘ടെൻഷനടിച്ച് ’മഞ്ജു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 9, 2021

അമ്മ അരങ്ങിൽ, വേദിയിൽ ‘ടെൻഷനടിച്ച് ’മഞ്ജു

ചേർപ്പ് : ''എന്റെ നൃത്തപരിപാടികൾക്ക് അമ്മയാണ് അണിയറയിലും അരങ്ങിനുമുമ്പിലും ടെൻഷനടിച്ച് ഇരിക്കാറ്. ഇന്ന് എനിക്കായിരുന്നു ആ അവസ്ഥ ''-പെരുവനം ക്ഷേത്രത്തിൽ അമ്മ ഗിരിജ മാധവന്റെ കഥകളി അരങ്ങേറ്റത്തിനുശേഷം വേദിയിൽ മഞ്ജു വാരിയർ പറഞ്ഞു. ശിവരാത്രിയുടെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. കഥകളി കാണാനും മഞ്ജു വാരിയർ എത്തുന്നതറിഞ്ഞും ഒട്ടേറെപ്പേർ ക്ഷേത്രത്തിലെത്തിയിരുന്നു. അരമണിക്കൂർ പാഞ്ചാലിയായി തിളങ്ങിയ ഗിരിജയെ കഥകളിയിലെ ഗുരുക്കന്മാർ അടക്കം പ്രശംസിച്ചു. ഒന്നരക്കൊല്ലം മുമ്പാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ ഗിരിജാ മാധവൻ കഥകളി അഭ്യസിച്ചു തുടങ്ങിയത്. ഊരകം സർഗശ്രീലകത്തിൽ കഥകളിപഠനം തുടങ്ങി. കോവിഡ് കാലത്ത് ആറുമാസം ഓൺലൈനായായിരുന്നു പഠനം. ഗിരിജയ്ക്കൊപ്പം ഭീമനായി ലിൻസി അരങ്ങിൽ ശ്രദ്ധേയയായി. ലവണാസുര വധം ആദ്യരംഗത്ത് ശൈലജ കുമാർ സീതയായി വേഷമിട്ടു. നന്ദന (ലവൻ), രഹ്ന (കുശൻ), സനിക, മീനാക്ഷി, അനന്തിക, ആര്യ (പുറപ്പാട്) എന്നിവരും അരങ്ങിലെത്തി. മഞ്ജുവിനൊപ്പം സഹോദരൻ മധു വാരിയരുടെ ഭാര്യ അനു വാരിയർ, മകൾ ആവണി വാരിയർ, ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാനിലയം ഗോപി, മേളപ്രമാണി പെരുവനം കുട്ടൻ മാരാർ തുടങ്ങിയവരും കഥകളി കാണാനെത്തി. പെരിങ്ങോട്ടുകര സർവതോഭദ്രം കലാകേന്ദ്രം ശ്രീ ആവണങ്ങാട്ടിൽ കളരി കഥകളി ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചത്. Content Highlights: Manju Warriers mothers kathakali performance


from mathrubhumi.latestnews.rssfeed https://ift.tt/3l30HaM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages