ബജറ്റ് സൂപ്പർ, പിണറായിയെ കാണാൻ ആഗ്രഹം -ബർലിൻ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 16, 2021

ബജറ്റ് സൂപ്പർ, പിണറായിയെ കാണാൻ ആഗ്രഹം -ബർലിൻ

കണ്ണൂർ: ‘‘എനിക്ക് വയസ്സ് 96 കഴിഞ്ഞു. ഇപ്പോൾ രണ്ടുകണ്ണിനും കാഴ്ചയില്ല. എങ്കിലും ഒരാഗ്രഹം ബാക്കിയുണ്ട്. പിണറായിയെ കാണണം. കാഴ്ചയില്ലെങ്കിലും ശബ്ദം കേൾക്കാമല്ലോ.’’ മുതിർന്ന മാധ്യമപ്രവർത്തകനും കമ്യൂണിസ്റ്റു സൈദ്ധാന്തികനുമായ ബർലിൻ കുഞ്ഞനന്തൻ നായർ പറഞ്ഞു.എൽ.ഡി.എഫ്. സർക്കാരിന്റെ ബജറ്റിനെക്കുറിച്ച് ചോദിക്കവെയാണ് ബർലിൻ ഇക്കാര്യം സൂചിപ്പിച്ചത്. ‘‘സൂപ്പർ ബജറ്റാണ്. പിണറായി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നതിന് യാതൊരു സംശയവുമില്ല.’’- അദ്ദേഹം പറഞ്ഞു.അസുഖബാധിതനായി കുറെക്കാലമായി നാറാത്തെ വീട്ടിലാണ് ബർലിൻ. പിണറായി വിജയന്റെ രാഷ്ട്രീയ സമീപനത്തെ മാത്രമല്ല വ്യക്തിപരമായും അദ്ദേഹത്തെ ബർലിൻ വിമർശിച്ചിരുന്നു. ‘‘എല്ലാം കഴിഞ്ഞു. പാർട്ടിയിൽ ഐക്യവും ശക്തിയും വന്നില്ലേ.’’ അദ്ദേഹം ചോദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Nc8AOx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages