ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഒമ്പത് പഠനസ്കൂളുകൾ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 16, 2021

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ഒമ്പത് പഠനസ്കൂളുകൾ

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അധ്യാപനരീതിമുതൽ സർട്ടിഫിക്കറ്റ് നൽകൽവരെയുള്ള പദ്ധതി തയ്യാറാക്കാൻ സൈബർ കൗൺസിലിന് രൂപംനൽകും. വിവിധ വിഷയങ്ങൾക്കായി നിലവിൽ ഒമ്പത് പഠനസ്കൂളുകൾ സർവകലാശാലയിലുണ്ടാകുമെന്നും നിർദിഷ്ട സർവകലാശാലയുടെ കരട് ബിൽ വ്യവസ്ഥചെയ്യുന്നു. അടുത്തയാഴ്ച നിയമസഭ ഇത് പരിഗണിക്കും. പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം തുടങ്ങിയവ സംബന്ധിച്ച പദ്ധതികളും സൈബർകൗൺസിൽ തയ്യാറാക്കും. പ്രോവൈസ്ചാൻസലറെ കൂടാതെ സിൻഡിക്കേറ്റ് അംഗം, മേഖലാകേന്ദ്രങ്ങളിലെ ഡയറക്ടർമാർ, വിദ്യാഭ്യാസവിദഗ്ധർ എന്നിവരിൽനിന്ന് നാമനിർദേശം ചെയ്യപ്പെടുന്നവരും അടങ്ങുന്നതായിരിക്കും സൈബർ കൗൺസിൽ. കൊല്ലത്തായിരിക്കും സർവകലാശാലാ ആസ്ഥാനമെങ്കിലും സംസ്ഥാനം മുഴുവൻ അധികാരപരിധിയും നാല് മേഖലാകേന്ദ്രങ്ങളുമുണ്ടാകും. സർവകലാശാലകൾ, സർക്കാർ, എയ്ഡഡ് കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള അധ്യാപകരെയാവും മേഖലാഡയറക്ടർമാരായി നിയമിക്കുക. സെനറ്റിലും സിൻഡിക്കേറ്റിലും നാമനിർദേശം ചെയ്യപ്പെടുന്നവർ സർവകലാശാലയ്ക്ക് സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, ഫിനാൻസ് കൗൺസിൽ, സൈബർ കൗൺസിൽ, പഠനസ്കൂൾ ബോർഡ് തുടങ്ങിയ ഭരണസംവിധാനങ്ങൾ ഉണ്ടാകുമെന്ന് കരട് നിയമം നിർദേശിക്കുന്നു. സെനറ്റിൽ സ്ഥിരംഅംഗങ്ങളായി 34 പേരും സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വിദ്യാർഥിപ്രതിനിധി അടക്കം ഒമ്പതുപേരും ചാൻസലർ നാമനിർദേശം ചെയ്യുന്ന മൂന്നുപേരുമടക്കം 46 അംഗങ്ങളുണ്ടാകും. സർക്കാർ നാമനിർദേശം ചെയ്യുന്ന നാലും ചാൻസലർ നാമനിർദേശംചെയ്യുന്ന എട്ടുപേരുമടക്കം 13 പേരടങ്ങുന്നതാണ് സിൻഡിക്കേറ്റ്. അക്കാദമിക് കൗൺസിലിലേക്ക് സിൻഡിക്കേറ്റിന് 20 പേരെ നിർദേശിക്കാം. ചാൻസലറെയും പ്രൊ - ചാൻസറെയും കൂടാതെ വൈസ് ചാൻസലറും പ്രോ വൈസ് ചാൻസറും രജിസ്ട്രാറും അടക്കമുള്ള ഉദ്യോഗസ്ഥസംവിധാനവുമുണ്ട്. വൈസ് ചാൻസലർക്കെതിരേ നടപടി സ്വീകരിക്കാനുള്ള ചാൻസലർകൂടിയായ ഗവർണറുടെ അമിതാധികാരം ഒഴിവാക്കി. നാലുവർഷമായിരിക്കും വൈസ് ചാൻസലറുടെ കാലാവധി. സർട്ടിഫിക്കറ്റിന് തുല്യത ഓപ്പൺ സർവകലാശാല നൽകുന്ന സർട്ടിഫിക്കറ്റുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ ബിരുദം, മറ്റ് അക്കാദമിക ബഹുമതികൾ തുടങ്ങിയവയുടെ തുല്യത സംബന്ധിച്ച സർവകലാശാലയുടെ പ്രഖ്യാപനം സർക്കാരും മറ്റും അംഗീകരിക്കണമെന്ന് കരട് ബിൽ നിർദേശിക്കുന്നു. ഓപ്പൺസർവകലാശാല വരുന്നതോടെ മറ്റു സർവകലാശാലകൾ വിദൂരവിദ്യാഭ്യാസസമ്പ്രദായമോ പ്രൈവറ്റ് രജിസ്ട്രേഷനോ നടത്താൻ പാടില്ല. നിലവിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് അത് പൂർത്തിയാക്കാൻ അവകാശമുണ്ടാകും. ഇവരുടെ പഠനം, പരീക്ഷ, മൂല്യനിർണയം തുടങ്ങിയവ അതത് സർവകലാശാലകൾ നിർവഹിക്കണം. പഠനസ്കൂളുകൾ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, സയൻസ്, ലാംഗ്വേജസ്, ബിസിനസ് സ്റ്റഡീസ് ആൻഡ് പബ്ലിക് പോളിസി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ്, ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ് ഡിസിപ്ലിനറി സ്റ്റഡീസ്, വൊക്കേഷൻ എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്, ലോ ആൻഡ് ബിസിനസ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് എന്നിവയാണ് തുടക്കത്തിൽ രൂപവത്കരിക്കുന്ന പഠനസ്കൂളുകൾ.


from mathrubhumi.latestnews.rssfeed https://ift.tt/39Ddtrn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages