കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച് ബൈഡന്‍; ലൈവായി കണ്ട് ജനം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 21, 2020

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച് ബൈഡന്‍; ലൈവായി കണ്ട് ജനം

വാഷിങ്ടൺ: കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിച്ച് യുഎസ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കോവിഡ് പ്രതിരോധ വാക്സിനിൽ അമേരിക്കൻ ജനതയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ബൈഡൻ കുത്തിവെപ്പ് സ്വീകരിച്ചത്. ബൈഡൻ വാക്സിൻ സ്വീകരിക്കുന്നത് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഡെലവാരയിലെ നെവാർക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയിൽ നിന്നാണ് കോവിഡ് പ്രതിരോധവാക്സിനായ ഫൈസർ ബൈഡൻ സ്വീകരിച്ചത്. ബൈഡന്റെ ഭാര്യ ജിൽ നേരത്തേ വാക്സിൻ സ്വീകരിച്ചിരുന്നു. ഇത് ഒരു തുടക്കമാണ്. കോവിഡ് 19 നെ അതിജീവിക്കാൻ സമയമെടുക്കും. അതുവരെ ആളുകൾ മാസ്ക് ധരിക്കുകയും വിദഗ്ധർ പറയുന്നത് അനുസരിക്കാൻ തയ്യാറാവുകയും വേണം. നിങ്ങൾക്ക് യാത്ര ചെയ്യേണ്ട അത്യാവശ്യമില്ലെങ്കിൽ അതിന് മുതിരാതിരിക്കുക. അത് വളരെ പ്രധാനമാണ്. വാക്സിൻ സ്വീകരിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ബൈഡൻ. തിങ്കളാഴ്ച വാക്സിന്റെ ആദ്യ ഡോസാണ് സ്വീകരിച്ചത്. വാക്സിൻ ഗവേഷണത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരേയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെയും ബൈഡൻ അഭിനന്ദിച്ചു. റെക്കോഡ് വേഗത്തിലുളള വാക്സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയ ട്രംപ് ഭരണകൂടവും അഭിനന്ദനം അർഹിക്കുന്നതായി ബൈഡൻ അഭിപ്രായപ്പെട്ടു. അമേരിക്കൻ ജനതയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബൈഡനെ കൂടാതെ അമേരിക്കയിലെ സുപ്രധാന വ്യക്തികൾ വാക്സിൻ സ്വീകരിച്ചിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസും ഭാര്യയും കഴിഞ്ഞ ആഴ്ചയാണ് വാക്സിൻ സ്വീകരിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. വാക്സിന് സ്വീകരിക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബൈഡൻ പറഞ്ഞു. മാക്സ് ധരിക്കുകയും വിദഗ്ധർ പറയുന്നത് അനുസരിക്കുകയുമാണ് വേണ്ടത്. കോവിഡ് ബാധിതനായ ശേഷം സ്വാഭാവികമായി താൻ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്നും സ്വാഭാവിക രോഗപ്രതിരോധശേഷിയിലാണ് താൻ വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. Content Highlghts:Joe Biden received Covid 19 Vaccine


from mathrubhumi.latestnews.rssfeed https://ift.tt/3mNKiql
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages