തോട്ടടയിൽ രണ്ടുകുട്ടികളെ കടലിൽ കാണാതായി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 21, 2020

തോട്ടടയിൽ രണ്ടുകുട്ടികളെ കടലിൽ കാണാതായി

തോട്ടട: തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ടുകുട്ടികളെ കടലിൽ കാണാതായി. ആദികടലായി ഫാത്തിമാസിൽ ഷറഫുദ്ദീന്റെ മകൻ മുഹമ്മദ് ഷറഫ് ഫാസിൽ (16), ആദികടലായി ബൈത്തുൽ ഹംദിൽ ബഷീറിന്റെ മകൻ മുഹമ്മദ് റിനാദ് (14) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. അഴിമുഖത്തിനടുത്ത് കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അഴിമുഖത്തെ ബണ്ട് തിങ്കളാഴ്ച രാവിലെ ജെ.സി.ബി. കൊണ്ട് നീക്കിയിരുന്നു. ഇതേത്തുടർന്ന് ഒഴുക്കിന് ശക്തികൂടിയതായും പറയുന്നു. നാട്ടുകാരും തീരദേശ പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തി. Content Highlight: Two boys missing from Kasaragod


from mathrubhumi.latestnews.rssfeed https://ift.tt/3p6Bi0W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages