ഇടുക്കിയില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു; സംഭവം നായാട്ടിനിടെയെന്ന് സംശയം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 21, 2020

ഇടുക്കിയില്‍ ഒരാള്‍ വെടിയേറ്റുമരിച്ചു; സംഭവം നായാട്ടിനിടെയെന്ന് സംശയം

ഇടുക്കി: ഇടുക്കിയിലെ ചക്കുംപളളം മാങ്കവലയിൽ ഒരാൾ വെടിയേറ്റുമരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നായാട്ടിനിടെ വെടിവെച്ചുവെന്നാണ് പ്രാഥമിക നിഗമനം. വണ്ടൻമേട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോട്ടയംകാരുടെ എസ്റ്റേറ്റ് എന്നറിയപ്പെടുന്നിടത്ത് വെച്ചാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപ്രതികളാണ് ഉളളത്. എസ്റ്റേറ്റ് സൂപ്രണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെയാൾ തോട്ടത്തിന്റെ ഉടമയാണ്. ഇയാൾ ഒളിവിലാണ്. മോഷണശ്രമം ചെറുക്കുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചുപോയ കൊലപാതകമെന്നാണ് പിടിയിലായവർ മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. എന്നാൽ നായാട്ടിനിടെ വാക്കുതർക്കത്തിനിടയിലുണ്ടായ കൊലപാതകമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. Content Highlights:one shot dead in Idukki


from mathrubhumi.latestnews.rssfeed https://ift.tt/38umZMO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages