പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 30, 2020

പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന കുടുംബത്തെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ആത്മഹത്യയെന്ന സൂചനയാണ് പോലീസ് നൽകുന്നത്. പാറപ്പുറത്ത് വീട്ടിൽ ബിജു (45) ഭാര്യ അമ്പിളി (40)മക്കളായ അശ്വതി (പത്താംക്ലാസ്) അർജ്ജുൻ (എട്ടാം ക്ലാസ് )എന്നിവരാണ് മരിച്ചത്.ചിട്ടിനടത്തിപ്പിനെ തുടർന്നുണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് വ്യക്തമാക്കി. മക്കൾ രണ്ട് പേരും ഹാളിലും, ബിജുവും ഭാര്യയും കിടപ്പ് മുറിയിലുമാണ്തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. വീടുകൾ കേന്ദ്രീകരിച്ച്ചിട്ടി നടത്തിവന്നയാളാണ് ബിജു. വീടിന്റെ ചുവരിൽ ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്.35 ലക്ഷത്തോളം കടമുണ്ടെന്ന് വിവരം. പണം ഇന്ന് തിരികെ കൊടുക്കാമെന്നാണ് പലരോടും പറഞ്ഞിരുന്നതെന്നാണ് വിവരം. തനിക്ക് പണം തരാനുള്ളവരുടെ വിവരങ്ങൾ ആത്മഹത്യാ കുറിപ്പിൽ അക്കമിട്ട് എഴുതിയിട്ടുണ്ട്. ഈ പണം വാങ്ങി തന്റെ കടം വീട്ടണമെന്ന് കുറിപ്പിൽ പോലീസിനോട് അഭ്യർഥിച്ചിട്ടുണ്ട്. ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്നും വീടിന്റെ ചുമരുകളിൽ എഴുതിയിട്ടുണ്ട് (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content highlight: Four members Family committed suicide


from mathrubhumi.latestnews.rssfeed https://ift.tt/3n2amOq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages