രാമക്ഷേത്രത്തിന് ധനം സമാഹരിക്കാന്‍ സംഘപരിവാര്‍ വീടുകയറുന്നു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 23, 2020

രാമക്ഷേത്രത്തിന് ധനം സമാഹരിക്കാന്‍ സംഘപരിവാര്‍ വീടുകയറുന്നു

കൊല്ലം:രാമക്ഷേത്ര നിർമാണത്തിന് ധനം സമാഹരിക്കാനായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കയറാനുള്ള പദ്ധതിയുമായി സംഘപരിവാർ. ക്ഷേത്രനിർമാണത്തിനായി രൂപവത്കരിച്ച രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യും. ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന ഗൃഹസമ്പർക്കത്തിനായി പരിവാറിനുപുറത്തുള്ള പ്രമുഖ വ്യക്തികങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്ത്, ജില്ലാ തലങ്ങളിലും സംസ്ഥാനതലത്തിലും പ്രത്യേക സമിതികൾ രൂപവത്കരിക്കും. ജനുവരി ഏഴിന് സംസ്ഥാനതല സമിതി നിലവിൽവരും. ഈ സമിതികളുടെ നിയന്ത്രണം ആർ.എസ്.എസിനായിരിക്കും. 10, 100, 1000 രൂപ കൂപ്പണുകളും അതിനുമുകളിലുള്ള തുകയ്ക്ക് രസീതും ഉപയോഗിക്കും. സംഭാവന നൽകുന്നവരുടെ പേരും മേൽവിലാസവും തുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. തുക അന്നന്നുതന്നെ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റണം. ഗൃഹസമ്പർക്കത്തിലൂടെ ധനസമാഹരണത്തിനുപുറമേ രാഷ്ട്രീയപ്രചാരണമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് മുഴുവൻ ആസൂത്രണം ചെയ്തിട്ടുള്ള ഗൃഹസമ്പർക്കം ചില സംസ്ഥാനങ്ങളിൽ തുടങ്ങിക്കഴിഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3pnudJE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages