കർഷകദമ്പതിമാരെക്കുറിച്ച് രാഹുലിന്റെ ട്വീറ്റ് : മാത്യുവും മേരിയും ഇനി ദേശീയശ്രദ്ധയിലേക്ക് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 23, 2020

കർഷകദമ്പതിമാരെക്കുറിച്ച് രാഹുലിന്റെ ട്വീറ്റ് : മാത്യുവും മേരിയും ഇനി ദേശീയശ്രദ്ധയിലേക്ക്

പുല്പള്ളി : തൊണ്ണൂറിലും തളരാതെ മണ്ണിനെ സ്നേഹിച്ച് കൃഷിയിടത്തിൽ പൊന്നുവിളയിക്കുന്ന ദമ്പതിമാർ ഇനി ദേശീയ ശ്രദ്ധയിലേക്ക്. സുരഭിക്കവല നിരപ്പുതൊട്ടിയിൽ മാത്യുവിനെയും ഭാര്യ മേരിയെയുംകുറിച്ച് ദേശീയ കർഷക ദിനത്തിൽ രാഹുൽ ഗാന്ധി എം.പി. ട്വിറ്ററിൽ കുറിച്ചതോടെയാണ് വൃദ്ധദമ്പതിമാർ ദേശീയ ശ്രദ്ധയിലേക്കെത്തിയത്. ജീവിത സായാഹ്നത്തിലെത്തിയിട്ടും കൃഷിയോടുള്ള ഇരുവരുടെയും സ്നേഹത്തെക്കുറിച്ച് 'മാതൃഭൂമി' നേരത്തെ വാർത്ത നൽകിയിരുന്നു. 'ജീവിത സായാഹ്നത്തിലും തങ്ങളുടെ കൃഷിയിടത്തിൽ അധ്വാനിക്കുകയാണ് ദമ്പതിമാരായ വയനാട് പുല്പള്ളിയിലെ മാത്യുവും മേരിയും. രാജ്യത്താകമാനമുള്ള കർഷകരുടെ വേദനയും ആശങ്കകളും കഷ്ടതകളും അവർ പങ്കുവെക്കുകയാണ്. എല്ലാ ഇന്ത്യക്കാരും സർക്കാരും ഇവരുടെ വാക്കുകൾ കേൾക്കുക' - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയിൽനിന്ന് മാത്യുവും മേരിയും പുല്പള്ളിയിലേക്ക് കുടിയേറിയത്. കോട്ടയത്തെ സ്ഥലം വിറ്റുകിട്ടിയ പണംകൊണ്ട് സുരഭിക്കവലയിൽ മൂന്നേക്കർ സ്ഥലം വാങ്ങിയ മാത്യുവും മേരിയും അക്കാലംമുതൽ മണ്ണിൽ അധ്വാനത്തിലാണ്. തങ്ങളുടെ കൃഷിയോടുള്ള ആഭിമുഖ്യവും അധ്വാനവും ജീവിതരീതികളും തിരിച്ചറിഞ്ഞ രാഹുൽഗാന്ധിയോട് ഒരുപാട് നന്ദിയുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. Content Highlights:Rahul Ghandhis Tweet about Malayali farmer couple


from mathrubhumi.latestnews.rssfeed https://ift.tt/2M88DdP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages