കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച സംഭവം; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 21, 2020

കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച സംഭവം; പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തും

കൊച്ചി: കൊച്ചിയിലെ മാളിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തും. ഇതിനായി കളമശ്ശേരി പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. നടിയുടെ വിശദമായ മൊഴി എടുത്തശേഷം രഹസ്യമൊഴി രേഖപ്പെടുത്താനും അപേക്ഷ നൽകും. നിലവിൽ ഓൺലൈൻ മുഖാന്തരമാണ് പോലീസ് നടിയുടെ മൊഴി ശേഖരിച്ചിട്ടുളളത്. നടപടിക്രമമനുസരിച്ച് നേരിട്ട് നടയിൽ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. അത് അടുത്ത ദിവസം ഉണ്ടാകും. അന്വേഷണവുമായി പോലീസ് അതിവേഗം മുന്നോട്ടുപോകുന്നു എന്നാണ് നടപടിക്രമങ്ങളിലൂടെ വ്യക്തമാകുന്നത്. പ്രതികൾ ബോധപൂർവം തന്നെയാണ് നടിയെ അപമാനിക്കാൻ ശ്രമിച്ചതെന്നാണ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വ്യക്തമായിട്ടുളളതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അറസ്റ്റിലായിട്ടുളള മലപ്പുറം സ്വദേശികളായ ആദിൽ, റംഷാദ് എന്നിവർ ഇപ്പോൾ റിമാൻഡിലാണ്. Content Highlights:Actress insulted at Mall; The identification parade of the accused will be held


from mathrubhumi.latestnews.rssfeed https://ift.tt/2Kq8bHb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages