സിഡ്‌നിയില്‍ അവസാന ദിനം ഇന്ത്യയ്ക്ക് പ്രതീക്ഷയേകി പൂജാര - പന്ത് കൂട്ടുകെട്ട് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

സിഡ്‌നിയില്‍ അവസാന ദിനം ഇന്ത്യയ്ക്ക് പ്രതീക്ഷയേകി പൂജാര - പന്ത് കൂട്ടുകെട്ട്

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 407 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് പ്രതീക്ഷയേകി ചേതേശ്വർ പൂജാര - ഋഷഭ് പന്ത് കൂട്ടുകെട്ട്. അഞ്ചാം ദിനം ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ തുടക്കത്തിലേ നഷ്ടമായ ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ പൂജാര - പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന നിലയിലാണ് ഇന്ത്യ. വിജയത്തിലേക്ക് ഇനിയും 201 റൺസ് കൂടി വേണം. പൂജാര 41 റൺസോടെയും അർധ സെഞ്ചുറി പിന്നിട്ട പന്ത് 73 റൺസോടെയും പുറത്താകാതെ നിൽക്കുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രഹാനെയെ (4) നഷ്ടമായി. ലിയോണാണ് താരത്തെ പുറത്താക്കിയത്. 31 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗിൽ, അർധ സെഞ്ചുറി നേടിയ രോഹിത് ശർമ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നേരത്തെ നഷ്ടമായത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ - ശുഭ്മാൻ ഗിൽ സഖ്യം 71 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. അർധ സെഞ്ചുറി നേടിയ രോഹിത്തിനെ കമ്മിൻസ് പുറത്താക്കുകയായിരുന്നു. 98 പന്തിൽ നിന്ന് അഞ്ചു ഫോറും ഒരു സിക്സുമടക്കം 52 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs Australia 3rd Test Day 5


from mathrubhumi.latestnews.rssfeed https://ift.tt/3oxlqVr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages