നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; 'മാസ്റ്റര്‍' ടിക്കറ്റിന് വേണ്ടി കൂട്ടംകൂടി വിജയ് ആരാധകര്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; 'മാസ്റ്റര്‍' ടിക്കറ്റിന് വേണ്ടി കൂട്ടംകൂടി വിജയ് ആരാധകര്‍

ചെന്നൈ: തിയേറ്ററുകളിൽ 50 ശതമാനം സീറ്റിലും ആളില്ലെങ്കിലും മാസ്റ്റർ റിലീസ് കൊണ്ടാടുവാൻ രണ്ടുംകൽപ്പിച്ച് വിജയ് ആരാധകർ. ബുധനാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ടിക്കറ്റ് മുൻകൂട്ടി വാങ്ങുന്നതിന് ആയിരക്കണക്കിന് ആരാധകരാണ് സംസ്ഥാനത്തൊട്ടാകെയുള്ള തിയേറ്ററുകളിൽ തടിച്ചുകൂടിയത്. നിയന്ത്രണങ്ങൾ പാലിക്കണമെന്നും കോവിഡ് ജാഗ്രത പുലർത്തണമെന്നും സർക്കാരും മാസ്റ്റർ അണിയറപ്രവർത്തകരും ആവർത്തിക്കുന്നുണ്ടെങ്കിലും എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തിയാണ് പലയിടത്തും ആരാധകർ കൂട്ടംകൂടിയത്. ആദ്യ പ്രദർശനത്തിനുതന്നെ ടിക്കറ്റുറപ്പിക്കുന്നതിനും പ്രത്യേക പ്രദർശനങ്ങൾക്കായുള്ള ടിക്കറ്റെടുക്കാനുമായിരുന്നു ആരാധകരിലെ ബഹുഭൂരിപക്ഷംവരുന്ന യുവാക്കളുടെയും തിരക്കുമുഴുവൻ. ശരീരികാകലം പാലിക്കാതെ തിരക്കുകൂട്ടിയ ഇവരിൽ മിക്കവരും മുഖാവരണവും ധരിച്ചിരുന്നില്ല. യാതൊരു അച്ചടക്കവുമില്ലാതെയുള്ള ആരാധകരുടെ തള്ളിക്കയറ്റം കാരണം കോയമ്പേട് രോഹിണി തിയേറ്ററിൽ പോലീസിനെ വിളിച്ചുവരുത്തേണ്ടിവന്നു. ടിക്കറ്റ് തീരുമെന്ന ആശങ്കയിൽ തിയേറ്ററിലെ സുരക്ഷാ ജീവനക്കാരെ വകവെക്കാനോ നിയന്ത്രണങ്ങൾ പാലിച്ച് വരിനിൽക്കാനോ ആരാധകർ തയ്യാറായിരുന്നില്ല. ഇതാണ് തിരക്കിന് കാരണമായത്. ടിക്കറ്റെടുക്കാൻതന്നെ യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് ആരാധകർ എത്തിയതെന്നിരിക്കെ റിലീസായാൽ തിയേറ്ററുകളിൽ എന്താകും സ്ഥിതിയെന്ന് സാമൂഹികമാധ്യമങ്ങളിൽ പലരും ആശങ്ക ഉയർത്തുന്നുണ്ട്. കോവിഡ് പകരാതിരിക്കാൻവേണ്ട മുൻകരുതൽ പാലിക്കണമെന്ന് തിയേറ്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും താരാരാധന തലയ്ക്കുപിടിച്ച ആരാധകർക്കിടയിൽ അത് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവുമുയരുന്നുണ്ട്. നേരത്തേ, പൊങ്കൽ റിലീസ് മുൻകരുതി തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലേക്കും കാണികളെ അനുവദിക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രാലയവും മദ്രാസ് ഹൈക്കോടതിയും ഇടപെട്ടതിന് പിന്നാലെ സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടി വന്നു. Content Highlights:Master movie Release, Vijay fans forgot Masks, physical distancing to buy tickets,


from mathrubhumi.latestnews.rssfeed https://ift.tt/2K1VyBU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages