പേഴ്സണൽ സ്റ്റാഫംഗത്തെ നീക്കിയ നടപടി പിൻവലിക്കണമെന്നു മന്ത്രിയോട് സി.പി.എം. - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

പേഴ്സണൽ സ്റ്റാഫംഗത്തെ നീക്കിയ നടപടി പിൻവലിക്കണമെന്നു മന്ത്രിയോട് സി.പി.എം.

ആലപ്പുഴ: വീട്ടുകാരുടെ എതിർപ്പുമറികടന്നു വിവാഹിതനായ പേഴ്സണൽ സ്റ്റാഫംഗത്തെ പുറത്താക്കാനുള്ള തീരുമാനം പിൻവലിക്കാൻ മന്ത്രി ജി. സുധാകരനു പാർട്ടി നിർദേശം നൽകി. സംഭവം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. അമ്പലപ്പുഴയിലെ ഡി.വൈ.എഫ്.ഐ. നേതാവ് ജി. വേണുഗോപാലാണു പേഴ്സണൽ സ്റ്റാഫിൽനിന്ന് ഒഴിവാക്കപ്പെട്ടത്. മറ്റൊരു സമുദായത്തിൽപ്പെട്ട യുവതിയെയാണു വിവാഹം ചെയ്തത്. തുടർന്നു പെൺവീട്ടുകാർ യുവതിയെ കാണാനില്ലെന്നു കാട്ടി പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതു വിവാദമായതിനെത്തുടർന്നാണു പേഴ്സണൽ സ്റ്റാഫിൽനിന്ന് ഇയാളെ ഒഴിവാക്കിയതും പാർട്ടിയെ അറിയിച്ചതും. എന്നാൽ, എം.വി. ഗോവിന്ദൻ, പി. രാജീവ് എന്നിവരുടെ സാന്നിധ്യത്തിൽച്ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ തീരുമാനം പിൻവലിക്കാൻ മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/39o63rO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages