ചെന്നൈ: വടിവാളുകൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം പുറത്തായതോടെ ജന്മദിനത്തിൽ വിവാദക്കുരുക്കിൽപ്പെട്ട് നടൻ വിജയ് സേതുപതി. ചെന്നൈയിൽ മുമ്പ് പിറന്നാളാഘോഷത്തിന് വടിവാളുകൊണ്ട് കേക്ക് മുറിച്ച യുവാക്കളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സാധാരണക്കാർക്ക് ഒരു നിയമവും പ്രമുഖർക്ക് മറ്റൊന്നുമെന്ന ഇരട്ടത്താപ്പ് നയംപാടില്ലെന്നും നടനെതിരേ നടപടിയെടുക്കണമെന്നും സാമൂഹികമാധ്യമങ്ങളിൽ മുറവിളിയുണ്ടായി. സംവിധായകൻ പൊന്റാമിന്റെ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ സിനിമയിൽ വടിവാളും ഒരു പ്രധാന കഥാപാത്രമാണ്. ഷൂട്ടിങ് സംഘത്തിനൊപ്പം പിറന്നാളാഘോഷിച്ചപ്പോൾ കേക്ക് മുറിക്കാൻ ആ വാൾ ഉപയോഗിക്കുകയായിരുന്നു. ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു-നടൻ പ്രസ്താവനയിൽ പറഞ്ഞു. Content highlights :actor vijay sethupathi apologises birthday cake cut with sword issue
from mathrubhumi.latestnews.rssfeed https://ift.tt/39DlbBP
via
IFTTT
No comments:
Post a Comment