മധ്യപ്രദേശില്‍ 13 കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ബന്ദിയാക്കി ദിവസങ്ങള്‍ നീണ്ട പീഡനം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 16, 2021

മധ്യപ്രദേശില്‍ 13 കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ബന്ദിയാക്കി ദിവസങ്ങള്‍ നീണ്ട പീഡനം

ഭോപ്പാൽ: മധ്യപ്രദേശിലെ ഉമരിയ ജില്ലയിൽ13 വയസുകാരിയെ ഒമ്പത് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരേ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമൻ കാമ്പയിൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ നടത്തുന്ന സമയത്താണ് ഈ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന നാലാമത്തെ അക്രമസംഭവമാണിത്. പരിചയത്തിലുള്ള ഒരാളാണ് 13 കാരിയെ ആദ്യം തട്ടിക്കൊണ്ടുപോയത്.ജനുവരി നാലിനായിരുന്നു അത്. പിന്നീട് ഇയാളും ആറ് സുഹൃത്തുക്കളും ചേർന്ന് രണ്ട് ദിവസം കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ജനുവരി 5 നാണ്കുട്ടിയെ വിട്ടയക്കുന്നത്. ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന്പ്രതികൾ ഭീഷണിപ്പെടുത്തി. അതിനാലാണ് കുട്ടി പരാതി നൽകാതിരുന്നത്. പിന്നീട് ആറ് ദിവസത്തിന് ശേഷം ജനുവരി 11 ന് പ്രതികളിലൊരാൾ വീണ്ടും കുട്ടിയെ കൊണ്ടുപോയി. കാട്ടിലും റോഡരികിലും ബന്ദിയാക്കി മൂന്നുപേർ വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്തു. അവിടെ നിന്ന്രക്ഷപ്പെട്ട കുട്ടിയെ പിന്നീട് പോകും വഴി രണ്ട് ട്രക്ക് ഡ്രൈവർമാർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് പൊലീസിന് പരാതി നൽകുന്നത്. പോലീസ് പോക്സോ പ്രകാരം കേസെടുത്തു. ഇതിനോടകം ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. content highlights:13 year old mass raped in Madhyapradesh for days


from mathrubhumi.latestnews.rssfeed https://ift.tt/3qtcv7M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages