ശ്രീനാരായണഗുരു സർവകലാശാലാ ലോഗോ: ശ്രീലങ്കൻ കമ്പനിയുടേതിന്റെ പകർപ്പെന്ന് ആരോപണം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

ശ്രീനാരായണഗുരു സർവകലാശാലാ ലോഗോ: ശ്രീലങ്കൻ കമ്പനിയുടേതിന്റെ പകർപ്പെന്ന് ആരോപണം

കൊല്ലം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ, വിവാദമായ ലോഗോ ശ്രീലങ്കൻ കമ്പനിയുടേതിന്റെ തനിപ്പകർപ്പെന്ന് ആരോപണം. ശ്രീലങ്കയിലെ വിവാഹ ഫാഷൻ ഉത്പന്ന കമ്പനിയായ ഹെല്ലിയോസിന്റെ ലോഗോയുമായി സർവകലാശാലാ ലോഗോയ്ക്ക് സാദൃശ്യമുണ്ട്. ലോഗോ വിവാദത്തിന് പുതിയമാനം നൽകുന്ന ആരോപണം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. കലാസംവിധായകനും ഡിസൈനറുമായ സജീവ് എസ്.എസ്., രണ്ട് ലോഗോയും ചേർത്ത് ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിപ്പിട്ടിട്ടുണ്ട്. ഹെല്ലിയോസിന്റെ ലോഗോയിൽ ഓറഞ്ച്, പച്ച, പർപ്പിൾ നിറങ്ങളിലെ മൂന്നുവൃത്തങ്ങൾകൂടി ഉൾപ്പെടുത്തുകയായിരുന്നെന്ന് സജീവ് ആരോപിക്കുന്നു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ, കഴിഞ്ഞയാഴ്ച പ്രകാശനം ചെയ്ത ലോഗോയിൽ ഗുരുവിനെ ഉൾപ്പെടുത്താതിരുന്നത് വിവാദമായിരിക്കുകയാണ്. വിവിധ സംഘടനകളും സാംസ്കാരികപ്രവർത്തകരും ലോഗോയ്ക്കെതിരേ രംഗത്തെത്തുകയും ചെയ്തു. വാശി കാണിക്കാതെ, സർവകലാശാലയുടെ ലോഗോ മാറ്റണമെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗുരു മുന്നോട്ടുെവച്ച മാനവികതയുടെ സത്ത നിറങ്ങളിലൂടെയും ജാമിതീയരൂപങ്ങളിലൂടെയും ലോഗോയിൽ നിർവചിച്ചിരിക്കുകയാണെന്നാണ് സർവകലാശാലയുടെ വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/3bsauVa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages