വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി അടയ്ക്കാ രാജുവും കുടുംബവുമെത്തി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 12, 2021

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി അടയ്ക്കാ രാജുവും കുടുംബവുമെത്തി

പാലക്കാട് : വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പൂർണപിന്തുണയുമായി അഭയകേസിൽ കൂറുമാറാതെ ഉറച്ചുനിന്ന സാക്ഷി രാജുവും കുടുംബവും ചൊവ്വാഴ്ച എത്തി. ദുരൂഹസാഹചര്യത്തിൽ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓർമദിനമായ ബുധനാഴ്ച അട്ടപ്പള്ളത്ത് പെൺകുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. ‘എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തളരാതെ പോരാടണം. സത്യമേ ജയിക്കൂ. അതിന്റെ തെളിവാണ് ഞാൻ. എല്ലാ പിന്തുണയുമുണ്ട്’-രാജു പറഞ്ഞു. കൊടിയ പീഡനമേറ്റിട്ടും മൊഴി മാറ്റാതെ ഉറച്ചു നിന്ന രാജു, അഭയകേസ് വിധി വന്നപ്പോൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അമ്മയോടൊപ്പം കുട്ടികളുടെ അച്ഛൻ, കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്ത പ്രവീണിന്റെ അമ്മ എലിസബത്ത് റാണി തുടങ്ങിയവരും ഉപവാസത്തിൽ പങ്കെടുക്കും. വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്യും.


from mathrubhumi.latestnews.rssfeed https://ift.tt/2XzPeEV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages