'അച്ഛനെ ഇനിയും ഇരുട്ടത്ത് നിര്‍ത്തരുത്'; അപേക്ഷയുമായി വയലാര്‍ ശരത്ചന്ദ്രവര്‍മ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 12, 2021

'അച്ഛനെ ഇനിയും ഇരുട്ടത്ത് നിര്‍ത്തരുത്'; അപേക്ഷയുമായി വയലാര്‍ ശരത്ചന്ദ്രവര്‍മ

തിരുവനന്തപുരം:കണ്ണിനുചുറ്റും കൊടും തമസ്സിൻ കനത്ത ചുമരുകൾ നിന്നു.. എന്നെഴുതിയ വയലാറിനും ഇരുട്ടുവീണ വീഥിയിൽ അനാദരവ്. വെള്ളയമ്പലം മാനവീയം വീഥിയിലെ വയലാർ രാമവർമ പ്രതിമയാണ് രാത്രിയിൽ ഒരുതരി വെട്ടമില്ലാതെ ഇരുളിൽ നിൽക്കുന്നത്. പ്രതിമയ്ക്ക് സമീപം ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്് വയലാറിന്റെ മകൻ വയലാർ ശരത്ചന്ദ്രവർമ മന്ത്രിക്ക്് കത്തെഴുതി. വെള്ളയമ്പലത്ത് സ്ഥാപിച്ചിരിക്കുന്ന വയലാർ പ്രതിമ ഞങ്ങളെ സംബന്ധിച്ച് അഭിമാനം ചേർന്ന കടപ്പാടിന്റെ പ്രതീകമാണ്. നന്ദി പറയുന്നതിനൊപ്പം അതിന്റെ പ്രദേശമാകെ പ്രകാശപൂരിതമായി നിലകൊള്ളണമെന്ന് ആഗ്രഹമുണ്ട് -എന്നു തുടങ്ങുന്ന സ്വന്തം കൈപ്പടയിലുള്ള ശരത്ചന്ദ്രവർമയുടെ കത്തിൽ വയലാറിനെ സ്നേഹിക്കുന്നവരുടെയെല്ലാം പരിവേദനമാണുള്ളത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കത്തയച്ചത്. മാനവീയം വീഥിയുടെ തുടക്കത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ രാത്രിയായാൽ തിരിച്ചറിയാൻ പോലും കഴിയില്ല. വീഥിയുടെ മറുവശത്തുള്ള ദേവരാജൻ പ്രതിമയിൽ വെളിച്ചത്തിനൊപ്പം ദേവരാജൻ മാഷ് ഈണമിട്ട ഗാനങ്ങളും നിറയുന്നുണ്ട്. ആ ഗാനങ്ങളിൽ മിക്കതുമെഴുതിയ വയലാർ മറുവശത്ത് ഇരുട്ടിൽ നിശ്ചലം നിശബ്ദതപോലുമന്ന് നിശബ്ദമായ് എന്ന മട്ടിൽ നിൽക്കുന്നു. പ്രതിമയ്ക്കു സമീപം ഒരു ലൈറ്റെങ്കിലും സ്ഥാപിക്കണമെന്ന് വയലാർ രാമവർമയുടെ കുടുംബം മുൻപും പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി മാത്രമുണ്ടായില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3sftaxD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages