അരുമയെ അനുസ്മരിക്കാൻ നാട് ഒത്തുകൂടുന്നു: ബീപാത്തുവിെന്റ ഓർമയ്ക്കായി... - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 10, 2021

അരുമയെ അനുസ്മരിക്കാൻ നാട് ഒത്തുകൂടുന്നു: ബീപാത്തുവിെന്റ ഓർമയ്ക്കായി...

തിരുവേഗപ്പുറ: വണ്ടിക്കുപിന്നിൽ നായയെ കെട്ടിവലിച്ച കേരളത്തിൽത്തന്നെയാണ് ഗ്രാമണിയെന്ന ഗ്രാമം. പതിമൂന്നുവർഷം നാടിന്റെ ഓമനയായി ബീപാത്തുവെന്ന പട്ടിയെ വളർത്തിയവരാണ് ഗ്രാമണിക്കാർ. അവർ അത്രമേൽ സ്നേഹിച്ചുപോയതുകൊണ്ടാണ് ബീപാത്തുവിന്റെ വേർപാടിൽ അനുശോചനം അർപ്പിക്കാൻ ആ ഗ്രാമം മുഴുവൻ ചൊവ്വാഴ്ച ഒത്തുകൂടുന്നതും. തിരുവേഗപ്പുറ നടുവട്ടം ഗ്രാമണിയിലാണ് ഒരു ഗ്രാമത്തിന്റെ അരുമയായിരുന്ന നായയുടെ ഓർമ പുതുക്കുന്നത്. ബീപാത്തുവില്ലാത്ത ഗ്രാമണിയിൽ ഇനി അവളുടെ ഓർമയ്ക്കായി ശില്പമുയരും. 13 വർഷങ്ങൾക്കുമുമ്പ് എവിടെനിന്നോ കയറിവന്നതാണ് പട്ടി. ഗ്രാമണിയിൽ ഷാജി ഊരാളി-പി.ബി. സിമിത ദമ്പതിമാരുടെ വീട്ടിൽ അരുമയായി. വീട്ടിൽ വളർത്തിയിരുന്ന നായയ്ക്കൊപ്പം പുതുതായി കയറിവന്നയാൾക്കും സ്ഥാനവും സ്നേഹവും നൽകി. ബീപാത്തുവെന്ന് പേരുമിട്ടു. പിന്നീട് ഗ്രാമണിക്കാർക്കു മുഴുവൻ ഓമനയായി. ഈ പ്രദേശത്തെ മുഴുവൻ വീടുകളിലെയും കണ്ണിലുണ്ണി. 'ബീപാത്തൂ....' ഒന്ന് നീട്ടിവിളിച്ചാൽ ഇഷ്ടത്തോടെ അവൾ ചേർന്നുനിന്നത് നാടിനൊപ്പമായിരുന്നു. നാട്ടിലുള്ളവർക്കെല്ലാം വീട്ടിലെ കുട്ടിയെപ്പോലെയായി. എല്ലാ വീടുകളിലും ബീപാത്തുവിന് ഒരു പങ്ക് 'സ്പെഷ്യൽ' എല്ലാവരും കരുതിയിരുന്നു. എല്ലാവരോടും സ്നേഹത്തോട വാലാട്ടി ഒപ്പംകൂടും. കഴിഞ്ഞ 28-നാണ് തെരുവുനായ്ക്കൾ ബീപാത്തുവിനെ ആക്രമിച്ചുകൊന്നത്. ബീപാത്തുവിന്റെ ജീവിതം അനുസ്മരിക്കാനാണ് ഗ്രാമണി കൂട്ടായ്മയുടെ നേതൃത്വത്തിൽ 12-നു വൈകുന്നേരം മൂന്നിന് ഒത്തുകൂടുന്നത്. 'മനുഷ്യരും മൃഗങ്ങളും' എന്ന വിഷയത്തിൽ വന്യജീവി ഫോട്ടോഗ്രാഫർ എൻ.എ. നസീർ സംസാരിക്കും. നായ്ക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ബാലവേലായുധൻ-ശ്യാമള ദമ്പതിമാരെ ചടങ്ങിൽ ആദരിക്കും. ബീപാത്തുവിന്റെ ശില്പം അനാച്ഛാദനം, സിനിമാപ്രദർശനം, നാടകാവതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് ഗ്രാമണി കൂട്ടായ്മാഭാരവാഹികളായ വി.എസ്. പ്രമോദ്, ബിജി കൊങ്ങോർപ്പിള്ളി എന്നിവർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3nvJHK3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages