പൂജാരയും രഹാനെയും പുറത്ത്; ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ നാലിന് 161 റണ്‍സെന്ന നിലയില്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 16, 2021

പൂജാരയും രഹാനെയും പുറത്ത്; ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ നാലിന് 161 റണ്‍സെന്ന നിലയില്‍

ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെന്ന നിലയിൽ. രണ്ടാം ദിനം മഴമൂലം രണ്ട് സെഷനുകൾ നഷ്ടമായ മത്സരത്തിന്റെ മൂന്നാം ദിനം രണ്ടിന് 62 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. 25 റൺസെടുത്ത ചേതേശ്വർ പൂജാര 37 റൺസെടുത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. മായങ്ക് അഗർവാൾ (38*), ഋഷഭ് പന്ത് (4*) എന്നിവരാണ് ക്രീസിൽ. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 208 റൺസ് പിറകിലാണ് ഇന്ത്യ. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (4), രോഹിത് ശർമ (44) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായത്. ഒന്നാം ഇന്നിങ്സിൽ മാർനസ് ലബുഷെയ്നിന്റെ സെഞ്ചുറി മികവിൽ ഓസ്ട്രേലിയ 369 റൺസെടുത്തിരുന്നു. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: India vs Australia 4th Test Day 3


from mathrubhumi.latestnews.rssfeed https://ift.tt/2Ly3OKS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages