അഭയ കേസില്‍ കുരുക്കഴിച്ചത് ശ്രീകൃഷ്ണപുരത്തെ 'സേതുരാമയ്യര്‍' - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 22, 2020

അഭയ കേസില്‍ കുരുക്കഴിച്ചത് ശ്രീകൃഷ്ണപുരത്തെ 'സേതുരാമയ്യര്‍'

ശ്രീകൃഷ്ണപുരം: അന്വേഷണ ഉദ്യോഗസ്ഥർ പലരും തോറ്റുമടങ്ങിയ അഭയക്കേസിൽ തെളിവുകൾനിരത്തി പ്രതികളെ ജയിലിലടച്ചപ്പോൾ സി.ബി.ഐ. ഓഫീസർ നന്ദകുമാർ നായരുടെ നാടിനും ഇത് അഭിമാനനിമിഷം. നീണ്ട കാത്തിരിപ്പിനുശേഷം അഭയക്കേസ് തെളിയിച്ച ശ്രീകൃഷ്ണപുരം സ്വദേശിയായ നന്ദകുമാർ നായർക്ക് എങ്ങുനിന്നും അഭിനന്ദനങ്ങളാണ്. ഒടുവിൽ റിയൽ സേതുരാമയ്യരുടെ രംഗപ്രവേശമാണ് കേസ് മാറ്റിമറിച്ചതെന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെയുള്ള സന്ദേശങ്ങൾ. നന്ദകുമാർ നായരുടെ ശ്രീകൃഷ്ണപുരത്തെ വീട്ടിലും ചൊവ്വാഴ്ച സന്തോഷത്തിന്റെ ദിനമായി. തൊണ്ണൂറ് പിന്നിട്ട അമ്മ വാരിയത്തൊടി ശ്രീദേവിയമ്മയും മൂത്തസഹോദരൻ വിശ്വനാഥനുമാണ് വീട്ടിലുള്ളത്. നന്ദകുമാർ നായരുടെ സർവീസ് കഴിഞ്ഞമാസം 30-ന് അവസാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ നീട്ടിക്കൊടുത്തിരുന്നു. സി.ബി.ഐ.യുടെ ചരിത്രത്തിൽത്തന്നെ അപൂർവമായ നടപടിയായിരുന്നു അത്. നന്ദകുമാർ നായരുടെ അന്വഷണമികവിനുള്ള അംഗീകാരം. തുടർന്ന്, വലിയൊരു കേസുകൂടി ഇദ്ദേഹം തെളിയിച്ചപ്പോൾ നാടിന്റെ തലയെടുപ്പ് ഒന്നുകൂടി കൂടി. നന്ദകുമാറിന്റെ ഭാര്യ മായാ നന്ദകുമാർ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയാണ്. അരുണ, ഐശ്വര്യ എന്നിവരാണ് മക്കൾ. കഴിഞ്ഞ ചിങ്ങത്തിൽ 60-ാം പിറന്നാളിനാണ് നന്ദകുമാർ നായർ അവസാനമായി നാട്ടിലെത്തിയത്. അച്ഛൻ അടിയാരത്തൊടി കുട്ടൻനായർ കരസേനയിൽ ക്യാപ്റ്റനായിരുന്നതിനാൽ മഹാരാഷ്ട്രയിലെ ദേവാലിയിലായിരുന്നു നന്ദകുമാർ നായരുടെ ദീർഘനാളത്തെ വിദ്യാഭ്യാസം. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽനിന്ന് സുവോളജിയിൽ ബിരുദം നേടി. ശ്രീകൃഷ്ണപുരം എ.യു.പി. സ്കുളിലും കുറച്ചുകാലം പഠിച്ചിട്ടുണ്ട്. Content Highlights:Sister Abhaya Murder case


from mathrubhumi.latestnews.rssfeed https://ift.tt/3hcAKUj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages