വെഞ്ഞാറമൂട്: വലിയൊരു അപകടത്തിൽനിന്ന് താൻ രക്ഷപ്പെട്ടതോ സ്വന്തം ഉമ്മയും ഉപ്പാപ്പയും വിടപറഞ്ഞതോ ഒന്നും കുഞ്ഞു ഫൈസിക്ക് അറിയില്ല. ഉത്തർപ്രദേശിൽ നിന്നും ചൊവ്വാഴ്ചയാണ് ഈ അഞ്ചു വയസ്സുകാരി വാപ്പയ്ക്കൊപ്പം വിമാനത്തിൽ വെഞ്ഞാറമൂട്ടിലെ വാപ്പയുടെ വീട്ടിലെത്തിയത്. അവിടെ ബന്ധുക്കളായ കുട്ടികളെ കൂട്ടുകിട്ടിയതോടെ അവൾ അവർക്കൊപ്പം കളിയിൽ മുഴുകി. അപ്പോഴും അകത്തെ മുറികളിൽ അടക്കിപ്പിടിച്ച കരച്ചിലുകൾ കേൾക്കാമായിരുന്നു. ഉത്തർപ്രദേശിലെ ലളിത്പുർ താൽ ബേഹട്ട് മാതടിലമ ഡാമിന്റെ കനാലിൽ വീണ ഫൈസിയെ രക്ഷിക്കുന്നതിനിടയിലാണ് അമ്മ നസിയയും ഉപ്പാപ്പ ഹസൈനാരും ഡാമിൽ മുങ്ങിമരിച്ചത്. ഫൈസിയെ നാട്ടുകാർ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നസിയയുടെ ഭർത്താവ് സിനിമാ സാങ്കേതിക പ്രവർത്തകനായ ഷാറോണും ബന്ധുക്കളും ഉത്തർപ്രദേശിലെത്തി. ഫൈസിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിമാന മാർഗ്ഗം ഷാറോണിന്റെ വീടായ വെഞ്ഞാറമൂട് കീഴായിക്കോണത്തെ എസ്.എസ്.വില്ലയിൽ കൊണ്ടുവന്നു. ഉച്ച കഴിഞ്ഞ് നസിയയുടെ പുളിമാത്തെ വീട്ടിൽ കൊണ്ടുവന്ന ശേഷം ഉടൻ തന്നെ ഷാറോണിന്റെ വീട്ടിലേക്ക് തിരികെക്കൊണ്ടുപോയി. ഉമ്മയുടെയും ഉപ്പാപ്പയുടെയും മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു അത്. ചൊവ്വാഴ്ച രാത്രി ഉമ്മയുടെയും ഉപ്പാപ്പയുടെയും മൃതദേഹങ്ങൾ കൊണ്ടുവന്നത് ഫൈസി അറിഞ്ഞില്ല. വിമാനയാത്രയിൽ ഒരിക്കൽ മാത്രമാണ് ഉമ്മ വരാത്തതെന്തെന്ന് കുട്ടി തിരക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. ഒന്നരമാസം മുമ്പ് നസിയയും ഫൈസിയും നാട്ടിലെത്തിയിരുന്നു. കൂട്ടുകാരൊക്കെ ഒഴിയുമ്പോൾ ഫൈസയെ എങ്ങനെ സമാധാനിപ്പിക്കുമെന്ന സങ്കടത്തിലാണ് ബന്ധുക്കൾ.
from mathrubhumi.latestnews.rssfeed https://ift.tt/3nEbY1U
via
IFTTT
No comments:
Post a Comment