മകൾക്കുവേണ്ടി ജീവിതം, പിന്നെ മകൾക്കൊപ്പം നിത്യതയിൽ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 22, 2020

മകൾക്കുവേണ്ടി ജീവിതം, പിന്നെ മകൾക്കൊപ്പം നിത്യതയിൽ

താമരക്കാട് (കോട്ടയം): സിസ്റ്റർ അഭയയുടെ മരണം കൊലപാതകമാണെന്ന കോടതിവിധി കേൾക്കാൻ അച്ഛൻ ഐക്കരക്കുന്നേൽ തോമസും അമ്മ ലീലയും ജീവിച്ചിരിപ്പില്ല. അരീക്കരയിൽ താമസിക്കുന്നതിനിടയിലാണ് സിസ്റ്റർ അഭയയുടെ മരണം. വൈകാതെ അരീക്കരയിൽനിന്ന് തോമസും കുടുംബവും കുറവിലങ്ങാട്ടേക്കു താമസം മാറ്റി. 2016 ജൂലായ്‌ 24-നായിരുന്നു തോമസിന്റെ മരണം. ഇതിന് രണ്ടുവർഷം മുമ്പുമുതൽ തോമസും ഭാര്യ ലീലയും ഏകമകൻ ബിജുവിനൊപ്പം താമരക്കാടായിരുന്നു താമസം.അഭയയുടെ മരണം അറിഞ്ഞതുമുതൽ നീതിക്കായി പോരാടുകയായിരുന്നു തോമസ്. മരണവുമായി ബന്ധപ്പെട്ട് ലഭിച്ച ഓരോ കടലാസും പത്രവാർത്തകളും തോമസ് സൂക്ഷിച്ചുവെച്ചു. കടലാസുകൾ അടുക്കി ചാക്കുകെട്ടുകളായാണു സൂക്ഷിച്ചിരുന്നത്.അന്വേഷണത്തിനായി സി.ബി.ഐ. എത്തുന്നത് കുറവിലങ്ങാട്ടെ വീട്ടിലായിരുന്നു. ഓരോ സംശയവും ഓർത്തെടുത്ത് സി.ബി.ഐ.ക്കു മുന്നിൽ തോമസ് അവതരിപ്പിച്ചിരുന്നു. അരീക്കരയിലെ ചിലർ കേസിൽനിന്നു പിന്തിരിയാൻ പറഞ്ഞതടക്കം സി.ബി.ഐ.യുടെ ശ്രദ്ധയിൽപ്പെടുത്തി. 72-ാം വയസ്സിൽ അസുഖബാധിതനായി തലയോലപ്പറമ്പ് പൊതി മേഴ്‌സി ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു തോമസിന്റെ മരണം. അതിനുശേഷമായിരുന്നു ലീലാമ്മയുടെ മരണം.ദുബായിൽ ജോലിചെയ്യുന്ന മകൻ ബിജു മാത്രമാണ് ഇനി അഭയയുടെ അടുത്ത ബന്ധുവെന്നു പറയാനുള്ളത്. ബിജുവിന്റെ ഭാര്യ നോബിയും മക്കളുമാണ് ഇപ്പോൾ അരീക്കരയിലുള്ളത്. കോടതിവിധിയിൽ കുടുംബം സന്തോഷം രേഖപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/34CDkxY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages