ഉത്തർപ്രദേശിൽ രണ്ട് വയസ്സ് കാരിക്ക് ജനിതക മാറ്റം വന്ന കോവിഡ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 29, 2020

ഉത്തർപ്രദേശിൽ രണ്ട് വയസ്സ് കാരിക്ക് ജനിതക മാറ്റം വന്ന കോവിഡ്

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ രണ്ട് വയസ്സുള്ള പെൺകുട്ടിക്ക് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണിൽ നിന്ന് മീററ്റിൽ എത്തിയ കുടുംബത്തിലെ കുട്ടിക്കാണ് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് പുതിയ വക ഭേദം അല്ല. കുട്ടിയെ മീററ്റിലെ സുഭാരതി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മാതാപിതാക്കളെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ കുടുംബവും ആയി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷിച്ച് വരിക ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. മീററ്റിലെ പെൺകുട്ടിക്ക് പുതിയ വക ഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ആയി ഉയർന്നു. ബ്രിട്ടണിൽ നിന്ന് മടങ്ങി എത്തിയ മൂന്ന് കർണാടക സ്വദേശികൾക്കും ഒരു തമിഴ്നാട് സ്വദേശിക്കും കഴിഞ്ഞ ദിവസം ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടണിൽ നിന്ന് എത്തിയവരെ കണ്ടെത്താൻ ആകാതെ സംസ്ഥാനങ്ങൾ നവംബർ 25 നും ഡിസംബർ 23 നും ഇടയിൽ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിൽ എത്തിയ നൂറ് കണക്കിന് ആൾക്കാരെ ഇനിയും കണ്ടത്താൻ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബ്യൂറോ ഓഫ് എമിഗ്രെഷൻ കണക്കുകൾ പ്രകാരം മുപ്പത്തിമൂവായിരം പേരാണ് ഈ ദിവസങ്ങളിൽ ബ്രിട്ടണിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. ഈ കണക്കുകൾ സംസ്ഥാന സർക്കാരുകളും ആയി കേന്ദ്ര സർക്കാർ പങ്ക് വച്ചിരുന്നു. എന്നാൽ ഇതിൽ പലരെയും ഇത് വരെ കണ്ടെത്തിയിട്ടില്ല. പലരും വിമാന താവളങ്ങളിൽ തെറ്റായ വിലാസവും, ഫോൺ നമ്പറുകളും ആണ് നൽകിയത് എന്നാണ് സംശയിക്കുന്നത്. കർണാടക, തെലുങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ ഇനി കണ്ടെത്താൻ ഉള്ളത് എന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അശ്രദ്ധമായ ചികിത്സയ്ക്ക് എതിരെ ഐ സി എം ആർ മുന്നറിയിപ്പ് കോവിഡിന് അശ്രദ്ധമായ ചികത്സ നൽകുന്നത് ജനിതക മാറ്റം വന്ന പുതിയ വകഭേദങ്ങൾക്ക് വഴി വയ്ക്കും എന്ന് ഐ സി എം ആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി. വാക്സിൻ കുത്തിവയ്പ്പിലും കനത്ത ജാഗ്രത പുലർത്തണം എന്നും ഐ സി എം ആർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. Content Highlights:Two-year-old UK returnee tests positive for new coronavirus strain in Meerut


from mathrubhumi.latestnews.rssfeed https://ift.tt/3o0CGlF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages