സംഗീത് ശിവനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, നില മെച്ചപ്പെട്ടു; സന്തോഷ് ശിവന്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 27, 2020

സംഗീത് ശിവനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, നില മെച്ചപ്പെട്ടു; സന്തോഷ് ശിവന്‍

തിരുവനന്തപുരം: സംവിധായകൻ സംഗീത് ശിവന്റെ നില മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി സഹോദരൻ സന്തോഷ് ശിവൻ. കൊവിഡ് 19 ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു സംഗീത് ശിവൻ. ചേട്ടനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്നും സുഖപ്പെട്ട് വരുന്നെന്നും സന്തോഷ് ശിവൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെയാണ് സഹോദരന്റെ ആരോഗ്യനില വ്യക്തമാക്കി സന്തോഷ് ശിവൻ രംഗത്തെത്തിയത്. നാലു ദിവസം മുമ്പാണ് സംഗീത് ശിവനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. sangeeth chetta is off ventilator and recovering 🤗 thks fr all ur prayers 🙏 Posted by Santosh Sivan Asc Isc onSunday, 27 December 2020 വ്യൂഹം, യോദ്ധാ, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവൻ. Content Highlights:Sangeeth Sivan is off ventilator says brother santhosh Sivan


from mathrubhumi.latestnews.rssfeed https://ift.tt/3o6LUwR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages