മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരേ 131 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ. മൂന്നാം ദിനം അഞ്ചു വിക്കറ്റിന് 277 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 326 റൺസിന് ഓൾഔട്ടായി. രണ്ടാം ദിനത്തിലെ സ്കോറിനേക്കാൾ 49 റൺസ് മാത്രമേ ഇന്ത്യയ്ക്ക് കൂട്ടിച്ചേർക്കാനായുള്ളൂ. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ റണ്ണൗട്ടായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്കോർ നാലിൽ നിൽക്കെ ഓപ്പണർ ജോ ബേൺസിനെ (4) ഉമേഷ് യാദവ് മടക്കി. പിന്നാലെ മാർനസ് ലബുഷെയ്ന്റെ (28) വിലപ്പെട്ട വിക്കറ്റ് അശ്വിൻ വീഴ്ത്തി. സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരാണ് ഇപ്പോൾ ക്രീസിൽ മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs Australia 2nd Test day 3
from mathrubhumi.latestnews.rssfeed https://ift.tt/37T0qCp
via
IFTTT
No comments:
Post a Comment