മെൽബൺ: 2021 ഓസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റിനായി താരങ്ങളെ എത്തിച്ച ചാർട്ടേർഡ് വിമാനങ്ങളിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 47 താരങ്ങൾ ക്വാറന്റൈനിൽ. സീസണിലെ ഓപ്പണിങ് ഗ്രാൻഡ്സ്ലാം ടൂർണമെന്റിനായി ലോസ് ആഞ്ജലിസ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് കളിക്കാരെയും പരിശീലകരെയും എത്തിച്ച രണ്ട് ചാർട്ടേർഡ്വിമാനങ്ങളിലെ കളിക്കാരല്ലാത്ത മൂന്ന് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി എട്ടിന് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ സംഘാടകർക്കും താരങ്ങൾക്കും ഇത് ഒരുപോലെ തിരിച്ചടിയായി. മെൽബൺ പാർക്കിൽ നടക്കുന്ന ടൂർണമെന്റിനായി 1200 കളിക്കാരെയും പരിശീലകരെയും ഉദ്യോഗസ്ഥരെയും മെൽബണിലേക്ക് കൊണ്ടുവരുന്നതിനായി 15 ചാർട്ടേർഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലോസ് ആഞ്ജലിസിൽ നിന്നെത്തിയ ഫ്ളൈറ്റ് ക്രൂവിലെ ഒരു അംഗത്തിനും ഓസ്ട്രേലിയൻ ഓപ്പണിന്റെ ഭാഗമായ ഒരു ജീവനക്കാരനും കോവിഡ് സ്ഥീരീകരിച്ചതോടെ വിമാനത്തിൽ ഉണ്ടായിരുന്ന 24 താരങ്ങളെ മെൽബണിലെ ഹോട്ടൽ മുറിയിൽ ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്നുള്ള മറ്റൊരു വിമാനത്തിൽ ഒരു യാത്രക്കാരനാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ ഈ വിമാനത്തിൽ ഉണ്ടായിരുന്ന 23 താരങ്ങളും ക്വാറന്റൈനിലായി. ക്വാറന്റൈനിലായ താരങ്ങൾ 14 ദിവസം ഹോട്ടൽ മുറിയിൽ തന്നെ തങ്ങണം. Content Highlights: Australian Open 3 test positive on special charter flights 47 players quarantined
from mathrubhumi.latestnews.rssfeed https://ift.tt/2Lvmw5R
via
IFTTT
No comments:
Post a Comment