എന്‍സിപി വിട്ടുപോകുന്നത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി; കാപ്പനുമായും ശശീന്ദ്രനുമായും ചര്‍ച്ച നടത്തും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 9, 2021

എന്‍സിപി വിട്ടുപോകുന്നത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി; കാപ്പനുമായും ശശീന്ദ്രനുമായും ചര്‍ച്ച നടത്തും

കോട്ടയം: എൻ.സി.പിയിലെ തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. മാണി സി. കാപ്പനുമായും മന്ത്രി എ.കെ. ശശീന്ദ്രനുമായും മുഖ്യമന്ത്രി ചർച്ച നടത്തും. എൻ.സി.പി. ഇടതു മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഇരുവരുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നാലുസീറ്റുകളിൽ മത്സരിച്ച എൻ.സി.പി. രണ്ടിടത്ത് വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന പാലായിൽ കൂടി വിജയിച്ചതോടെ എൻ.സി.പിയുടെ അംഗബലം മൂന്നായി. സീറ്റുകൾ വെച്ചുമാറുന്ന കാര്യങ്ങൾ പരിഗണനയിലുണ്ടെങ്കിൽ പോലും പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് നിലവിലെ പാലാ എം.എൽ.എ. മാണി സി.കാപ്പനും എൻ.സി.പി. സംസ്ഥാന നേതൃത്വവും. ഇക്കാര്യത്തിൽ എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിൽനിന്ന് ഇവർക്ക് കൃത്യമായ ഉറപ്പും ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതൽ അനുനയ ചർച്ചകൾ നടക്കുന്നത്. content highlights: chief minister pinarayi vijayan likely to hold dicussion with mani c kappan and ak saseendran


from mathrubhumi.latestnews.rssfeed https://ift.tt/39gJS6V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages