മുംബൈ: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ പേരിൽ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റിൽ ബോളിവുഡ് താരങ്ങളായ കങ്കണ റണൗട്ടും ഹൃത്വിക് റോഷനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമർശം. ഹൃത്വിക് റോഷൻ-കങ്കണ റണൗട്ട് വിവാദത്തെക്കുറിച്ചാണ് ചാറ്റിൽ പരാമർശിച്ചിരിക്കുന്നത്. 2017 ഒക്ടോബർ ഏഴാം തീയതി അർണബും ബാർക്ക് മുൻ സി.ഇ.ഒ. പാർഥോദാസ് ഗുപ്തയും തമ്മിൽ നടത്തിയ ചാറ്റിലാണ് കങ്കണയെയും ഹൃത്വിക്കിനെയും കുറിച്ച് പറയുന്നത്. കങ്കണയ്ക്കു ഹൃത്വിക്കിനോടു അമിത താത്പര്യമാണെന്നും നടി പരിധികടന്നെന്നും അർണബ് ചാറ്റിൽ പറയുന്നു. ഇപ്പോൾ കങ്കണയെ ആളുകൾക്കു പേടിയാണ്. ഉടൻതന്നെ നടിയുടെ കാര്യത്തിൽ ഒരുതീരുമാനമുണ്ടാകുമെന്നും ചാറ്റിൽ പറയുന്നു. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തിൽ അർണബ് നടൻ ഹൃത്വിക്കുമായി അഭിമുഖം നടത്തിയതിനുപിന്നാലെയുള്ള വാട്സാപ്പ് സന്ദേശങ്ങളിലാണ് പരാമർശം. വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതിനുപിന്നാലെ പാർഥോ ദാസ് ഗുപ്ത ചികിത്സയിലാണ്. രക്തസമ്മർദം കൂടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.ആർപി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബർ 24-ന് പോലീസ് അറസ്റ്റുചെയ്ത പാർഥോ ദാസ് മുംബൈ തലോജ ജയിലിലായിരുന്നു. അച്ഛനെ മനഃപൂർവം അപകടപ്പെടുത്താൻ പോലീസ് ശ്രമിച്ചെന്നാണ് പാർഥോ ദാസിന്റെ മകളുടെ ആരോപണം. അച്ഛന്റെ ജീവൻ രക്ഷിക്കണമെന്ന് ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുകയുംചെയ്തു. ബാലാക്കോട്ട്: പരാമർശങ്ങളും വിവാദമാകുന്നു മുംബൈ: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ പാകിസ്താനിലെ ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റ് രേഖകൾ സൂചിപ്പിക്കുന്നു. പുൽവാമ ഭീകരാക്രമണം മോദിസർക്കാരിനും തന്റെ ചാനലിനും ഗുണംചെയ്യുമെന്ന് അർണബ് ആഹ്ലാദം പ്രകടിപ്പിക്കുന്നുമുണ്ട്. മോദിസർക്കാർ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴാണ് പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തിൽ നമ്മൾ ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാർഥോ ദാസ്ഗുപ്തയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ അർണബ് പറയുന്നത്. ഇത് വലിയ ആൾക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പിൽ അദ്ദേഹം വൻവിജയം നേടുമെന്നും പിന്നീടദ്ദേഹം വിശദീകരിക്കുന്നു. റിപ്പബ്ലിക് ചാനലിന്റെ ടി.ആർ.പി. റേറ്റിങ് കൂടാനും ഭീകരാക്രമണം സഹായിച്ചെന്ന് അർണബ് പറയുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്താൻപോകുന്ന കാര്യം മൂന്നുദിവസംമുമ്പ് അർണബ് അറിഞ്ഞിരുന്നാണ് വാട്സാപ്പ് ചാറ്റുകൾ സൂചിപ്പിക്കുന്നത്. വലിയ ചിലകാര്യങ്ങൾ നടക്കാൻപോകുന്നു എന്ന് ദാസ്ഗുപ്തയ്ക്കയച്ച സന്ദേശത്തിൽ അർണബ് പറയുന്നു. ദാവൂദാണോ എന്ന ചോദ്യത്തിന് അല്ല പാകിസ്താനാണ് എന്ന് മറുപടിനൽകുന്നു. ജനങ്ങളെ ഹർഷോന്മത്തരാക്കുന്ന ആക്രമണമായിരിക്കും അതെന്നും അർണബ് പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളത് നമ്മുടെ സ്വന്തം ആളുകളാണെന്ന് ദാസ്ഗുപ്തയുമായുള്ള സംഭാഷണത്തിൽ അർണബ് അവകാശപ്പെടുന്നുണ്ട്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അർണബിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അർണബ് ടി.വി. സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും സൂചനയുണ്ട്. ടി.ആർ.പി. തട്ടിപ്പുകേസ് ഒതുക്കുന്നതിന് ജഡ്ജിക്ക് കോഴ നൽകാൻ അർണബിനെ ദാസ്ഗുപ്ത ഉപദേശിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി നിയമനം നേടിത്തരാൻ അദ്ദേഹം അർണബിനോട് അപേക്ഷിക്കുന്നുമുണ്ട്. Content Highlights: Arnab Goswami's Alleged Leaked Chat Mentions Kangana Ranauts Obsession With Hrithik Roshan
from mathrubhumi.latestnews.rssfeed https://ift.tt/3qv8Arb
via
IFTTT
No comments:
Post a Comment