ന്യൂഡൽഹി: അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതടക്കം ഏഴ് ട്രെയിനുകളുടെ സർവീസ് നാളെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. " നാളെ ഫ്ളാഗ് ഓഫ് ചെയ്യുന്ന ട്രെയിനുകളിലൊന്ന് അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്സ്പ്രസാണ്. ഈ ട്രെയിനിൽ വിസ്താഡോം കോച്ചുകൾ ഉണ്ടാകും." - ട്രെയിനിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയെ വിവിധ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് അഹമ്മദാബാദ് -കെവാഡിയ ജനശതാബ്ദി എക്സ്പ്രസ്. ഇപ്പോൾ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാൻ കൂടുതൽ കാരണളെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ചില്ലുമേൽക്കൂരയും അത്യാധുനിക സംവിധാനങ്ങളുമുള്ള വിസ്താഡോം കോച്ചുകളിൽ പുറം കാഴ്ചകൾ പരമാവധി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ജാലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കാഴ്ചയിൽ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകൾക്കുള്ളിൽ യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന തരത്തിലുള്ള സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. One of the trains being flagged-off tomorrow is the Jan Shatabdi Express between Ahmedabad and Kevadia. This train will have Vistadome coaches. Sharing some glimpses. pic.twitter.com/ihsZoxOo8S — Narendra Modi (@narendramodi) January 16, 2021 Content Highlights: See Pics Of Jan Shatabdi Express With Vistadome Coaches Shared By PM Modi
from mathrubhumi.latestnews.rssfeed https://ift.tt/3nQXUBx
via
IFTTT
No comments:
Post a Comment