എന്ത് കോവിഡ്...? സിനിമാ മുത്തച്ഛൻ ചോദിക്കുന്നു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 17, 2021

എന്ത് കോവിഡ്...? സിനിമാ മുത്തച്ഛൻ ചോദിക്കുന്നു

പയ്യന്നൂർ: 98-ാം വയസ്സിൽ കോവിഡിനെ തോൽപിച്ച് മലയാളികളുടെ പ്രിയപ്പെട്ട സിനിമാ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഒരാഴ്ചയിലേറെയായി കോവിഡ് ബാധിതനായി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയതിനെത്തുടർന്ന് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി. മൂന്നാഴ്ച മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രണ്ടുദിവസം ഐ.സി.യുവിൽ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആസ്പത്രിയിലായിരുന്നപ്പോൾ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ വിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കോവിഡ് കാലമായതിനാൽ കോറോത്തെ തറവാട്ടിൽ തന്നെയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉണ്ടായിരുന്നത്. Content Highlights: 98-year-old actor Unnikrishnan Namboothiri defeats COVID-19


from mathrubhumi.latestnews.rssfeed https://ift.tt/2XQqybq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages