പോലീസില്‍ വിശ്വാസമില്ല; കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കും - അനുപമ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 23, 2021

പോലീസില്‍ വിശ്വാസമില്ല; കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കും - അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ കണ്ടെത്താനായ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ. നിരന്തരം പരാതി നൽകിയിട്ടും പോലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. തികച്ചും നിരുത്തരവാദപരമായാണ് പോലീസ് കേസിൽ ഉടനീളം ഇടപെട്ടത്. തന്നെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛൻ നൽകിയ പരാതിയിൽ കാണിച്ച ആവേശം പോലീസ് കുഞ്ഞിനെ കാണാതായ പരാതിയിൽ കാണിച്ചില്ല. ഏപ്രിൽ മാസമാണ് പോലീസിന് പരാതി നൽകിയത്. പിന്നീട്സെപ്റ്റംബറിൽ ഡി.ജി.പിക്കും പരാതി നൽകി. ഇപ്പോൾ എഫ്.ഐ.ആർ എടുത്തിരിക്കുന്നത് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ്. ആറുമാസക്കാലം തന്റെ പരാതിയിൽ പോലീസ് കേസെടുത്തില്ല. തന്റ ഭാഗത്ത് തെറ്റുണ്ടെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. തെറ്റ് തന്റെ ഭാഗത്താണെങ്കിൽ കേസെടുക്കുകയാണ് വേണ്ടത്. കുടുംബ കോടതിയിൽ അപേക്ഷ നൽകി ഡി.എൻ.എ പരിശോധന നടത്തിയാലും കുഞ്ഞിനെ വിട്ടുകിട്ടണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടികളിൽ കക്ഷിചേരാൻ തന്നെയാണ് തീരുമാനം. ദത്ത് നടപടികൾ റദ്ദാക്കാൻ അപേക്ഷ നൽകുമെന്നും അനുപമ പറഞ്ഞു. വിഷയത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിനോടുള്ള പ്രതികരണമായാണ് അനുപമ പോലീസിന്റെ ഇടപെടലുകളെ വിമർശിച്ചത്. പോലീസ് കൃത്യമായി കേസെടുത്തിരുന്നെന്നും അതിന്റെ ഭാഗമായി കൃത്യമായ നിർദേശങ്ങൾ അനുപമയ്ക്ക് നൽകിയിരുന്നെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യ ഭാര്യയിൽ കുട്ടികളുണ്ടായിരുന്നെന്ന ആരോപണം തെറ്റാണെന്ന് അനുപമയുടെ ഭർത്താവ് അജിത്ത് പറഞ്ഞു. അത്തരം തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്. വലിയ രീതിയിലുള്ള സൈബർ ആക്രമണം തനിക്കെതിരെ ഉണ്ടാവുന്നുണ്ടെന്നും അജിത്ത് പറഞ്ഞു. Content Highlights: Anupama against police on child missing case


from mathrubhumi.latestnews.rssfeed https://ift.tt/2Zmi1RT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages