വാഗമണ്ണിലെ നിശാപാര്‍ട്ടി: പിന്നില്‍ ഒന്‍പത് പേര്‍, റിസോര്‍ട്ട് സിപിഐ പ്രാദേശിക നേതാവിന്റേത് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 20, 2020

വാഗമണ്ണിലെ നിശാപാര്‍ട്ടി: പിന്നില്‍ ഒന്‍പത് പേര്‍, റിസോര്‍ട്ട് സിപിഐ പ്രാദേശിക നേതാവിന്റേത്

ഇടുക്കി: വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ ഒൻപത് പേരുണ്ടെന്ന് പോലീസ്. ഞായാറാഴ്ച രാത്രി പോലീസ് ഇവിടെ നടത്തിയ റെയ്ഡിൽ വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു. ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോർട്ടിൽ ലഹരിമരുന്നു നിശാപാർട്ടി നടക്കുമെന്ന് രണ്ടുദിവസം മുൻപ് ഇടുക്കി എസ്.പി. അടക്കമുള്ളവർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ റിസോർട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പോലീസും നർക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. വട്ടത്താലിലെ ക്ലിഫ് ഇൻ റിസോർട്ടിലായിരുന്നു നിശാപാർട്ടി നടന്നത്. ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് റിസോർട്ട്. വലിയ രീതിയിലുള്ള പാർട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒൻപത് പേർ ചേർന്ന് നടത്തിയത്.സമാന രീതിയിലുള്ള പാർട്ടി ഇവർ മുമ്പും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാൽ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സാമൂഹ്യ മാധ്യമങ്ങൾ വഴിവിവരങ്ങൾ കൈമാറിയാണ് ഇത്തരം ഒരു പാർട്ടി വാഗമണ്ണിൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം പേർ ആണ് പാർട്ടിക്ക് എത്തിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ 25 പേർ സ്ത്രീകളാണ്. Content Highlight: Policeraid in cliff resort vagamonDrug Seized


from mathrubhumi.latestnews.rssfeed https://ift.tt/3mBr6vL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages