ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളത്തിടിച്ചു; ഹാര്‍ദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 24, 2021

ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളത്തിടിച്ചു; ഹാര്‍ദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി

ദുബായ്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിനിടെ ഷഹീൻ അഫ്രീദിയുടെ പന്ത് തോളത്ത് തട്ടിയതിനെ തുടർന്ന് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയെ സ്കാനിങ്ങിന് വിധേയനാക്കി. മത്സരത്തിൽ താരം ഫീൽഡിങ്ങിന് ഇറങ്ങിയില്ല. ഹാർദിക്കിന് പകരം ഇഷാൻ കിഷനാണ് രണ്ടാം ഇന്നിങ്സിൽ കളത്തിലിറങ്ങിയത്. പാണ്ഡ്യയെ സ്കാനിങ്ങിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു. അതേസമയം താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. നേരത്തെ തോളിനേറ്റ പരിക്കിനെ തുടർന്ന് ഹാർദിക് ദീർഘനാൾ ടീമിന് പുറത്തായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ ശേഷം ഇക്കഴിഞ്ഞ ഐ.പി.എല്ലിലടക്കം താരം പന്തെറിഞ്ഞിട്ടില്ല. ബാറ്റ് കൊണ്ടും മികവ് കാണിക്കാൻ സാധിക്കാതിരുന്ന പാണ്ഡ്യ ബൗൾ ചെയ്യുന്നില്ലെങ്കിൽ ലോകകപ്പ് ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് മുൻ താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഹാർദിക്കിന് പിന്തുണയുമായി ക്യാപ്റ്റൻ വിരാട് കോലി തന്നെ രംഗത്തെത്തുകയും ചെയ്തു. ആറാം നമ്പറിൽ അദ്ദേഹം ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും കളിയുടെ ഗതി നിർണയിക്കാനുള്ള ഇന്നിങ്സ് കളിക്കാനുള്ള കെൽപ്പ് ഹാർദിക്കിനുണ്ടെന്നും കോലി പറഞ്ഞിരുന്നു. Content Highlights: icc t20 world cup 2021 hardik pandya sent for scan after hit on right shoulder


from mathrubhumi.latestnews.rssfeed https://ift.tt/3Ec5XkR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages