തിരുവനന്തപുരം:തിരുവനന്തപുരത്ത് നാവായിക്കുളം 28-ാം മൈലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസും, കണ്ടെയ്നറും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് രാവിലെ ആറേകാലോടെയാണ് സംഭവം. തിരുവനന്തപുരത്തെ വിഴിഞ്ഞം ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് പോയ കെഎസ്ആർടിസി ബസും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഡൽഹി-ബറോഡ റോഡ് കോർപ്പറേഷന്റെ കണ്ടെയ്നറും തമ്മിലാണ് കൂട്ടിമുട്ടിയത്. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നറിന്റെ ഡ്രൈവിങ് ക്യാബിൻ നിയന്ത്രണം വിട്ട് തിരിയുകയും പുറകിൽ വന്ന കാറിൽ ഇടിക്കുകയും ചെയ്തു. ബസിനുള്ളിൽ അഞ്ചുപേർ മാത്രം ഉണ്ടായിരുന്നതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റ അഞ്ചുപേരും ബസിലുണ്ടായിരുന്നതാണെന്നാണ് വിവരം. ഇവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പു. ആർക്കും ഗുരുതരമായ പരിക്കുകളില്ല. കണ്ടെയ്നർ ഡ്രൈവർക്കും പരിക്കുകളൊന്നുല്ലെന്ന് പോലീസ് അറിയിച്ചു. Content Highlights:Accident at thiruvanathapuram navayikulam as three vehicles collided
from mathrubhumi.latestnews.rssfeed https://ift.tt/30X0Ir5
via
IFTTT
No comments:
Post a Comment