53 മുറിവുകള്‍, ബലാത്സംഗം, ഹുക്കില്‍ കെട്ടിത്തൂക്കി കൊന്നു; നസീറിനെ കുടുക്കിയത് നഖത്തിനിടയിലെ ഡിഎന്‍എ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 25, 2021

53 മുറിവുകള്‍, ബലാത്സംഗം, ഹുക്കില്‍ കെട്ടിത്തൂക്കി കൊന്നു; നസീറിനെ കുടുക്കിയത് നഖത്തിനിടയിലെ ഡിഎന്‍എ

പത്തനംതിട്ട: വീടിനുള്ളിൽ യുവതിയുടെ മൃതദേഹം തൂങ്ങിയനിലയിൽ കാണപ്പെട്ടത് ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകമെന്ന് തെളിഞ്ഞു. പ്രദേശവാസിയായ തടിക്കച്ചവടക്കാരനെ രണ്ടുവർഷത്തിനുശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ്ചെയ്തു. മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാനിപ്പാറ സ്വദേശിനിയുടെ കൊലപാതകത്തിൽ കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നെയ്മോൻ എന്ന് വിളിക്കുന്ന നസീർ (39) ആണ് അറസ്റ്റിലായത്. 2019 ഡിസംബർ 15-നാണ് പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടിൽ യുവതിയെ തൂങ്ങിയനിലയിൽ കണ്ടത്. കാമുകനും യുവതിയും വെവ്വേറെ വിവാഹിതരായവരാണെങ്കിലും ആറുമാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. മൃതദേഹത്തിൽ 53 മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് കാമുകനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു പെരുമ്പെട്ടി പോലീസിന്റെ അന്വേഷണം. ഇയാളുടെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി.സൈമൺ അന്വേഷണം 2020-ൽ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. അന്നത്തെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യും നിലവിൽ തിരുവനന്തപുരം കൺട്രോൾ റൂം എ.സി.പി.യുമായ ആർ.പ്രതാപൻ നായർക്കായിരുന്നു അന്വേഷണച്ചുമതല. പരിശോധനയിൽ ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയതെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. പോസ്റ്റ്മോർട്ടംനടത്തിയ ഡോക്ടറുടെ മൊഴികളും നിർണായകമായി. കൊലപാതകമെന്ന് കണ്ടതോടെ വീടിന് സമീപത്ത് സംഭവദിവസം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടർച്ചയായി പോലീസ് ചോദ്യംചെയ്തു. ഇതിൽ നസീറും ഉണ്ടായിരുന്നു. കൂടാതെ മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകനും അയാളുടെ പിതാവും വീട്ടിൽനിന്നു രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ നസീർ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരുടെ തല കട്ടിൽപ്പടിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനം. അതിനുശേഷം മുണ്ട് കഴുത്തിൽ കുരുക്കി മേൽക്കൂരയിലെ ഇരുമ്പുഹുക്കിൽ കെട്ടിത്തൂക്കുകയായിരുന്നു. വേഷം മാറിയും ഡമ്മിയിട്ടും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം കോട്ടാങ്ങൽ പുല്ലാന്നിപ്പാറയിലെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച്സംഘം സഞ്ചരിച്ചത് വ്യത്യസ്തവഴികളിലൂടെ. സ്ഥലത്ത് വേഷംമാറി മാസങ്ങളോളം താമസിച്ചും ഡമ്മി പരീക്ഷണം നടത്തിയുമൊക്കെയായിരുന്നു തെളിവ്ശേഖരണം. യുവതിയുടെ മരണശേഷം നടന്ന അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും നസീറിനെ ആരും സംശയിച്ചിരുന്നില്ല. താൻ വീട്ടിൽനിന്ന് പോകുമ്പോൾ നസീർ വീട്ടിൽ തടിനോക്കുന്നുണ്ടായിരുന്നു എന്ന് കാമുകൻ മൊഴി കൊടുത്തിരുന്നു. എന്നാൽ, ഓട്ടോറിക്ഷയിൽ കാമുകൻ വീട്ടിൽനിന്ന് പോയിക്കഴിഞ്ഞ് രണ്ട് കിലോമീറ്ററിനപ്പുറത്തുവെച്ച് നസീർ ഇയാളെ കടന്ന് പോകുകയും ചെയ്തു. ഇത് ചുരുങ്ങിയ സമയത്തിനിടയ്ക്കായിരുന്നതിനാൽ കൊലപാതകത്തിൽ ആരും നസീറിനെ സംശയിച്ചില്ല. കാമുകൻ പോയെന്നും വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷവുമായിരുന്നു മടങ്ങിയെത്തി നസീർ ബലാത്സംഗവും കൊലപാതകവും നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പെരുമ്പെട്ടി എസ്.ഐ. ആയിരുന്ന ഷെരീഫ്കുമാറിനായിരുന്നു ആദ്യ അന്വേഷണച്ചുമതല. 53 മുറിവുകൾ മൃതദേഹത്തിൽ കണ്ടതോടെ കാമുകനെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു അന്വേഷണം. ഇയാളെ മർദിച്ചെന്നതുൾപ്പെടെയുള്ള പരാതികളിൽ എസ്.െഎ.ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. കാമുകന്റെയും പിതാവിന്റെയും രക്തസാമ്പിളുകളും പരിശോധിച്ചിരുന്നു. ഇതൊന്നും യുവതിയുടെ നഖത്തിനിടയിൽനിന്ന് കിട്ടിയ ഡി.എൻ.എ.യുമായി ചേരുന്നതായിരുന്നില്ല. അങ്ങനെയാണ് അന്വേഷണം നസീറിലേക്ക് എത്തിയത്. അന്വേഷണസംഘത്തിൽ അതതു കാലത്തെ ഡിവൈ.എസ്.പി. മാരായ ആർ.സുധാകരൻപിള്ള, ആർ.പ്രതാപൻ നായർ, വി.ജെ.ജോഫി, ജെ.ഉമേഷ്കുമാർ, എസ്.ഐ.മാരായ സുജാതൻപിള്ള, അനിൽകുമാർ, ശ്യാംലാൽ, എ.എസ്.ഐ. അൻസുദീൻ, എസ്.സി.പി.ഒ. മാരായ സന്തോഷ്, യൂസുഫ് കുട്ടി തുടങ്ങിയവരുണ്ടായിരുന്നു. Content Highlights:pathanamthitta kottangal woman rape murder case accused naseer arrested


from mathrubhumi.latestnews.rssfeed https://ift.tt/3mebDEZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages