തന്തയ്ക്കുവിളി കേട്ടുനില്‍ക്കില്ല ഷമി; ഓര്‍മയില്ലേ 2017-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍? - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 25, 2021

തന്തയ്ക്കുവിളി കേട്ടുനില്‍ക്കില്ല ഷമി; ഓര്‍മയില്ലേ 2017-ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍?

ന്യൂഡൽഹി: മത്സരം തോൽക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കു നേരെ ആരാധകർ കടുത്ത ഭാഷയിൽ പ്രതികരിക്കുന്നത് ഇതാദ്യമായല്ല. മത്സരങ്ങൾ ജയിക്കുമ്പോൾ കൈയടിക്കുന്നവർ തന്നെയാണ് തോൽക്കുമ്പോൾ അതിന്റെ പതിന്മടങ്ങ് ശക്തിയിൽ വിദ്വേഷം എഴുതിവിടുന്നത്. ഇന്ത്യയിൽ ക്രിക്കറ്റ് വേരുപിടിച്ച കാലം മുതൽ ആരാധകരുടെ ഈ രോഷപ്രകടനങ്ങൾ താരങ്ങൾക്ക് സഹിക്കേണ്ടിവരുന്നുണ്ട്. 2007-ൽ വെസ്റ്റിൻഡീസ് ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഇന്ത്യൻ ടീം അംഗങ്ങളുടെ വീടുകൾക്ക് നേരെ പോലും ആക്രമണമുണ്ടായി. അതിന്റെ മറ്റൊരു പതിപ്പാണ് ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്കു പിന്നാലെ മുഹമ്മദ് ഷമിക്ക് സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വരുന്നത്. സൈബർ ആക്രമണം നേരിടേണ്ടിവരുന്ന ഷമിക്ക് പിന്തുണയുമായി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ വൈറലാകുകയാണ് 2017-ലെ ഇന്ത്യ പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിനുശേഷമുള്ള ഒരു വീഡിയോ. Its #shameful that many ppl are calling #Shami as Gaddar for yesterdays performance. During ICC champions Trophy 2017, India lost to Pak, Pak Spectator said "Baap Kaun" Shami gave it back ! Bura din sbka aata hai, have some sanity and grace. pic.twitter.com/AGejWqyxeP — श्रद्धा | Shraddha 🇮🇳 (@immortalsoulin) October 25, 2021 ലണ്ടനിലെ ഓവലിൽ അന്ന് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് 180 റൺസിന്റെ വമ്പൻ തോൽവി വഴങ്ങിയിരുന്നു. മത്സരം അവസാനിച്ച ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഇന്ത്യൻ താരങ്ങൾക്കു നേരെ ഒരു പാകിസ്താൻ ആരാധകൻ മോശം വാക്കുകൾ പ്രയോഗിച്ചു. ഇന്ത്യൻ താരങ്ങളോട് നിങ്ങളുടെ അച്ഛനാരാണെന്ന് ആവർത്തിച്ചാവർത്തിച്ച് ചോദിച്ച ആരാധകനു നേരെ മുഹമ്മദ് ഷമി പ്രതികരിച്ചു. ചുട്ടമറുപടി നൽകിയ ഷമിയെ ഒടുവിൽ പിന്നാലെയെത്തിയ എം.എസ് ധോനി പിന്തിരിപ്പിക്കുകയായിരുന്നു. Content Highlights: throwback video of mohammed shami standing up to a pakistan fan after champions trophy 2017 loss


from mathrubhumi.latestnews.rssfeed https://ift.tt/3Bhl3DI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages