കോഴിക്കോട് : കോൺഗ്രസിനെ ദുർബലപ്പെടുത്തി ആദ്യം പ്രതിപക്ഷത്തെത്തി പിന്നീട് ഭരണകക്ഷിയായി മാറുന്ന തന്ത്രമാണ് എൽ.ഡി.എഫിന്റെ സഹായത്തോടെ കേരളത്തിലും ബി.ജെ.പി. പരീക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ തന്ത്രം കേരളത്തിൽ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് സാമുദായിക വിഭാഗീയത വളരാതിരിക്കാൻ ലീഗാണ് കാരണം. ഒട്ടേറെ തീവ്രവാദ സംഘടനകൾ ഇവിടെയുണ്ടായിട്ടുണ്ട്. അതിനെയൊക്കെ ഇടതുപക്ഷം സഹായിച്ചിട്ടുമുണ്ട്. പക്ഷേ, അതൊക്കെ കുത്തിയിട്ടിട്ട് മുളയ്ക്കാതെപോയത് മുസ്‌ലിം ലീഗുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്തു. വർഗീയതയും വിഭാഗീയതയും പറഞ്ഞ് കേരളത്തെ വിഭജിക്കാനാണ് സി.പി.എമ്മും ബി.ജെ.പി.യും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അധ്യക്ഷനായി. തമിഴ്‌നാട് പ്രിൻസിപ്പൽ വൈസ് പ്രസിഡന്റ് എം. അബ്ദുറഹ്മാൻ ഖാഇദെ മില്ലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി., സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസമദ് സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ., സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ. ബാവ, സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം എന്നിവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3tc2z3R
via
IFTTT
No comments:
Post a Comment