കുണ്ടറ : കുണ്ടറയിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിനുമുന്നിൽ കുറ്റസമ്മതം നടത്തി അറസ്റ്റിലായ അമ്മ. കുണ്ടറ ചിറ്റുമലയിൽ ആയുർവേദ ക്ലിനിക്ക് നടത്തുന്ന ഡോ. ബബൂലിന്റെ ഭാര്യ ദിവ്യയാണ് അറസ്റ്റിലായത്. കുഞ്ഞ് നിർത്താതെ കരഞ്ഞതിനാണ് കൊലപ്പെടുത്തിയതെന്ന് പോലീസിനോട് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ദിവ്യയുടെ വീട്ടിലായിരുന്നു സംഭവം. കുഞ്ഞും ദിവ്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഓട്ടോ ഡ്രൈവറായ അച്ഛൻ ജോലിയിലായിരുന്നു. ഭർത്താവ് ക്ലിനിക്കിലും. കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ മുക്കിത്താഴ്ത്തി. കുഞ്ഞ് ശ്വാസംകിട്ടാതെ കൈകാലിട്ട് അടിക്കുകയും പിടയ്ക്കുന്നതും ചെയ്യുന്നതുകണ്ടപ്പോൾ വിഷമംതോന്നി. പുറത്തെടുത്ത കുഞ്ഞിനെ തോർത്തിയശേഷം കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. കട്ടിലിൽ കൂടെക്കിടത്തിയപ്പോൾ കുഞ്ഞ് വീണ്ടും കരഞ്ഞതോടെ ദേഷ്യംതോന്നി. കട്ടിലിലുണ്ടായിരുന്ന തലയണ മുഖത്ത് അമർത്തിപ്പിടിച്ചു. അനക്കമില്ലെന്ന് ബോധ്യമായശേഷമാണ് തലയണ മാറ്റിയത്. ഈ സമയത്ത് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ദിവ്യയുടെ അച്ഛൻ വാതിൽതുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ദിവ്യയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ അച്ഛൻ ബലംപ്രയോഗിച്ച് വാതിൽതുറന്നു. കുഞ്ഞിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രസവത്തെ തുടർന്ന് ദിവ്യക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും ഒരുതവണ ആത്മഹത്യക്ക് ശ്രമിച്ചതായും ബന്ധുക്കൾ പറയുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തിയശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോടതിയിൽ ഹാജരാക്കിയ ദിവ്യയെ റിമാൻഡ് ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/3bEYek9
via
IFTTT
No comments:
Post a Comment